| Friday, 28th January 2022, 12:45 pm

മനുഷ്യന്റെ രൂപത്തിലുള്ള ഒരു പാവയാണ് ബൈഡന്‍; അമേരിക്കക്കാരെ മണ്ടന്മാരായാണ് അയാള്‍ കാണുന്നത്: ഇലോണ്‍ മസ്‌ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇലോണ്‍ മസ്‌ക്.

അമേരിക്കയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഭാവിയെക്കുറിച്ച് എഴുതിയ ഒരു പോസ്റ്റില്‍ ടെസ്‌ല കമ്പനിയുടെ പേര് ഒഴിവാക്കിയതാണ് മസ്‌കിനെ ചൊടിപ്പിച്ചത്.

ബൈഡന്‍ ട്വിറ്ററില്‍ പങ്കുവെച്ച പോസ്റ്റിനോടാണ് മസ്‌ക് പ്രതികരിച്ചിരിക്കുന്നത്. മറുപടി കുറിപ്പില്‍ ടെസ്‌ല എന്ന തന്റെ കമ്പനിയുടെ പേര് മസ്‌ക് മുഴുവന്‍ ക്യാപിറ്റല്‍ അക്ഷരങ്ങളിലെഴുതുകയും ചെയ്തു.

”ജി.എം, ഫോര്‍ഡ് എന്നീ കമ്പനികള്‍ അവരുടെ സ്വന്തം നാട്ടില്‍ മുമ്പെങ്ങുമില്ലാത്ത വിധം കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുകയാണ്’ എന്നായിരുന്നു ബൈഡന്റെ ട്വീറ്റ്.

”ബൈഡന്‍ മനുഷ്യന്റെ രൂപത്തിലുള്ള ഒരു പാവയാണ്,” എന്നായിരുന്നു ഇതിന് മറുപടിയെന്നോണം മസ്‌ക് ട്വീറ്റ് ചെയ്തത്. അമേരിക്കയിലെ ജനങ്ങളെ മണ്ടന്മാരായാണ് ബൈഡന്‍ കാണുന്നതെന്നും മറുപടിക്കുറിപ്പില്‍ മസ്‌ക് പറഞ്ഞു.

ജനറല്‍ മോട്ടോഴ്‌സ് (ജി.എം), ഫോര്‍ഡ് എന്നീ കാര്‍ വിപണിയില്‍ ടെസ്‌ലയുടെ എതിര്‍പക്ഷത്ത് നില്‍ക്കുന്ന കമ്പനികളുമായി ബൈഡന്‍ ഈയാഴ്ച ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ട്വീറ്റ്.

ജി.എമ്മിന്റെയും ഫോര്‍ഡിന്റെയും സി.ഇ.ഒമാരെ ബൈഡന്‍ വൈറ്റ്ഹൗസിലേക്ക് വിളിപ്പിക്കുകയായിരുന്നു.

ബൈഡന്‍ ഭരണകൂടത്തിന്റെ വിമര്‍ശകന്‍ കൂടിയാണ് മസ്‌ക്. തന്റെ പോസ്റ്റില്‍ നിന്നും ടെസ്‌ലയുടെ പേര് ബൈഡന്‍ ഒഴിവാക്കാന്‍ കാരണവും ഇത് തന്നെയായിരിക്കും എന്നാണ് വിലയിരുത്തല്‍.


Content Highlight: Tesla CEO Elon Musk says Joe Biden is treating Americans “Like Fools”

Latest Stories

We use cookies to give you the best possible experience. Learn more