ഇരുമുടിക്കെട്ടില്‍ സ്‌ഫോടകവസ്തുക്കളുമായി തീര്‍ത്ഥാടകവേഷത്തില്‍ തീവ്രവാദികളെത്താന്‍ സാധ്യത; ശബരിമലയില്‍ സുരക്ഷ കര്‍ശനമാക്കണമെന്ന് ഡി.ജി.പി
Sabarimala women entry
ഇരുമുടിക്കെട്ടില്‍ സ്‌ഫോടകവസ്തുക്കളുമായി തീര്‍ത്ഥാടകവേഷത്തില്‍ തീവ്രവാദികളെത്താന്‍ സാധ്യത; ശബരിമലയില്‍ സുരക്ഷ കര്‍ശനമാക്കണമെന്ന് ഡി.ജി.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th November 2018, 5:04 pm

തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ത്ഥാടകവേഷത്തില്‍ തീവ്രവാദികളെത്താന്‍ സാധ്യതയുണ്ടെന്ന സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കാന്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശം. കാടിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമായതിനാലും കാട്ടിലൂടെ ദീര്‍ഘനേരം സഞ്ചരിക്കേണ്ടതിനാലും തീര്‍ഥാടകരുടെ വേഷത്തില്‍ തീവ്രവാദികള്‍ എത്താനുള്ള സാധ്യതകള്‍ ഏറെയാണെന്നു പൊലീസ് വിലയിരുത്തുന്നു.

ജില്ലാ പൊലീസ് മേധാവികളും സംസ്ഥാന ഇന്റലിജന്‍സും സ്‌പെഷ്യല്‍ ബ്രാഞ്ച് സിഐഡി വിഭാഗവും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് ഡി.ജി.പി നിര്‍ദേശിച്ചു.

കേരളത്തിന്റെ തീരദേശം വഴിയാണ് തീവ്രവാദ സംഘടനകള്‍ സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും കടത്തുന്നത്. തീരദേശ ജില്ലകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഇതിനെതിരെ നടപടികള്‍ സ്വീകരിക്കണം.

ALSO READ: “അടിച്ചു കൊല്ലെടാ അവളെ”; ശബരിമലയില്‍ 52കാരിക്ക് നേരെ കൊലവിളി നടത്തിയത് കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ പ്രതിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍

ശബരിമല സീസണില്‍ തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങള്‍ ഇന്റലിജന്‍സ് വിഭാഗം നിരീക്ഷിക്കുന്നുണ്ട്. അവരുമായി ചേര്‍ന്നു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. മറ്റു സംസ്ഥാനങ്ങളിലെ ഇന്റലിജന്‍സ് ഏജന്‍സികളുടെ സഹായവും ഇക്കാര്യത്തില്‍ തേടണം. പമ്പയിലും സന്നിധാനത്തിലും സ്‌പെഷ്യല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ് ഡി.വൈ.എസ്.പിമാരെ നിയമിച്ച് നിരീക്ഷണം നടത്തണം.

ശബരിമലയില്‍ തീവ്രവാദികളെത്താന്‍ സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ട്

ചിത്രം കടപ്പാട് മനോരമഓണ്‍ലൈന്‍

തീര്‍ഥാടകര്‍ കൊണ്ടുവരുന്ന ഇരുമുടി കെട്ടില്‍ തീവ്രവാദ സംഘടനകളും ദേശവിരുദ്ധ ശക്തികളും സ്‌ഫോടക വസ്തുക്കള്‍ കടത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംശയമുള്ളവരുടെ ഇരുമുടികെട്ട് പരിശോധിക്കണം. സംശയം തോന്നുന്ന ആളുകളെയും വസ്തുക്കളെയും പരിശോധിക്കണം.

കുടിവെള്ള ടാങ്കുകള്‍, ഇലക്ട്രിക് കണക്ഷനുകള്‍, ശ്രീകോവില്‍, മാളികപ്പുറം ക്ഷേത്രം, ഗണപതി കോവില്‍ പാര്‍ക്കിങ് സ്ഥലം എന്നിവിടങ്ങളിലെല്ലാം പ്രത്യേക ശ്രദ്ധവേണമെന്നും നിര്‍ദേശമുണ്ട്.

ALSO READ: ശബരിമല: ടി.ജി മോഹന്‍ദാസിന്റെ ഹരജിയെ പരാജയപ്പെടുത്തും; ശബരിമലയില്‍ ആക്രമണം നടത്തിയത് ആര്‍.എസ്.എസ് അല്ലെന്നും രാഹുല്‍ ഈശ്വര്‍

ട്രാക്ടറുകള്‍ വഴി സന്നിധാനത്തേക്ക് കൊണ്ടുപോകുന്ന വസ്തുക്കള്‍ നീരീക്ഷണമെന്നു കേന്ദ്ര ഏജന്‍സികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. കാക്കി പാന്‍സ് ധരിച്ചു വരുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കണം. അമ്പലം സന്ദര്‍ശിക്കാനെത്തുന്ന വിദേശികളുടെ പ്രത്യേക ലിസ്റ്റ് തയാറാക്കണം. ശബരിമലയിലേക്ക് വെള്ളമെത്തിക്കുന്ന ജലസംഭരണികളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

ചിത്രം കടപ്പാട് മനോരമഓണ്‍ലൈന്‍

അതേസമയം ശബരിമലയില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് സ്പെഷല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ജില്ലാ ജഡ്ജി കൂടിയായ സ്പെഷല്‍ കമ്മീഷണര്‍ എം. മനോജ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദേശവിരുദ്ധ ശക്തികളും ക്രിമിനലുകളും ഈ സാഹചര്യം മുതലെടുത്തേക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാകും മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിലെത്തുക. ഈ അവസ്ഥ തുടര്‍ന്നാല്‍ മണ്ഡലകാലം സംഘര്‍ഷഭരിതമാകും. തിക്കിലും തിരക്കിലും പെട്ട് തീര്‍ത്ഥാടകര്‍ക്ക് ജീവാപായം വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ALSO READ: എന്തിനാണ് മത ഭ്രാന്തന്മാര്‍ ടിപ്പു ജയന്തി ആഘോഷിക്കുന്നതെന്ന് ബി.ജെ.പി; മത സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കയ്യില്‍ വിലങ്ങു വീഴുമെന്ന് ഉപമുഖ്യമന്ത്രി

ചിത്തിര ആട്ട വിശേഷ പൂജയ്ക്ക് നട തുറന്നപ്പോള്‍ സ്ത്രീകളെ തടഞ്ഞത് തെറ്റായ നടപടിയാണ്. പതിനെട്ടാംപടിയില്‍ ആചാരലംഘനം നടന്നു. ചിലര്‍ ഇരുമുടിയില്ലാതെ പതിനെട്ടാം പടി കയറുന്ന സ്ഥിതി ഉണ്ടായതായും സ്പെഷല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ചിത്രം കടപ്പാട് മനോരമഓണ്‍ലൈന്‍

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതിന് പിന്നാലെ സംഘപരിവാര്‍ അനുകൂല സംഘടനകളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമാണ് നടന്നത്. തുലാമാസപൂജകള്‍ക്കും ചിത്തിര ആട്ടവിശേഷത്തിനും നട തുറന്നപ്പോള്‍ ഭക്തരെയടക്കം ആക്രമിക്കുന്ന സ്ഥിതിയുമുണ്ടായി.

WATCH THIS VIDEO: