| Friday, 12th November 2021, 10:31 pm

ചാവേറാക്രമണത്തിന് പദ്ധതിയിട്ടിരുന്ന 3 ഹിസ്ബുള്‍ ഭീകരരെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടവരില്‍ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഭീകരനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ മൂന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദികളെ വധിച്ച് സൈന്യം. രണ്ട് വ്യത്യസ്ത എന്‍കൗണ്ടറുകളിലൂടെയാണ് സൈന്യം ഭീകരരെ വധിച്ചത്. മരിച്ച ഒരാള്‍ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളുമാണ്.

മരിച്ച ഭീകരര്‍ ചാവേര്‍ ആക്രമണങ്ങള്‍ക്കായുള്ള പ്രത്യേക പരിശീലനം നേടിയവരാണെന്നും സൈന്യം വ്യക്തമാക്കി. ഇവരുടെ പക്കല്‍ നിന്നും ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സൈന്യം ഇക്കാര്യം വിലയിരുത്തുന്നത്.

കുല്‍ഗാമില്‍, ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യാന്വേഷണ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സൈന്യവും സി.ആര്‍.പി.എഫും തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. ഭീകരരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.

ഹിസ്ബുള്‍ ഭീകരരായ ഷിറാസ് അഹമ്മദ്, യാവര്‍ അഹമ്മദ് എന്നിവരാണ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ട ഭീകരര്‍. സുരക്ഷാ സേനയ്ക്കും സാധാരണക്കാര്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സംഘങ്ങളുടെ ഭാഗമാണ് ഇരുവരുമെന്നാണ് പൊലീസ് രേഖകള്‍ സൂചിപ്പിക്കുന്നത്.

മോസ്റ്റ് വാണ്ടഡ് ഭീകരരില്‍ ഒരാളായ ഷിറാസ് 2016 മുതല്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നെന്നും പൊലീസ് വ്യക്തമാക്കുന്നു.

ബണ്ട് ബെര്‍മിനയില്‍ വെച്ചായിരുന്നു രണ്ടാമത്തെ ഏറ്റുമുട്ടല്‍ നടന്നത്. സൈന്യത്തിന്റെയും സി.ആര്‍.പി.എഫിന്റെയും സംയുക്തനീക്കത്തിലായിരുന്നു ഹിസ്ബുള്‍ ഭീകരനായ അമീര്‍ റിയാസ് കൊല്ലപ്പെട്ടത്. ചാവേറാക്രമണം നടത്താനായാണ് ഭീകരര്‍ അമീറിനെ നിയോഗിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്.

എന്‍കൗണ്ടറിന് നേതൃത്വം നല്‍കിയ സൈന്യത്തേയും സി.ആര്‍.പി.എഫിനെയും കശ്മീര്‍ ഐ.ജി വിജയ് കുമാര്‍ അഭിനന്ദിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Terrorist Planning Suicide Attack Among 3 Shot Dead In J&K Joint Ops

Latest Stories

We use cookies to give you the best possible experience. Learn more