ഗീലാനിയുടെ മകനെ തട്ടിക്കൊണ്ടുപോയതിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടന ഏറ്റെടുത്തു
World
ഗീലാനിയുടെ മകനെ തട്ടിക്കൊണ്ടുപോയതിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടന ഏറ്റെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th August 2013, 8:30 am

[]ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ##ഗിലാനിയുടെ മകന്‍ അലി ഹൈദര്‍ ഗീലാനിയെ തട്ടിക്കൊണ്ടുപോയതിന്റെ ഉത്തരവാദിത്തം ഭീകരസംഘടന ഏറ്റെടുത്തു. []

നിരോധിക്കപ്പെട്ട അല്‍ മന്‍സൂരീന്‍ ബ്രിഗേഡ് എന്ന സംഘടനയുടെ വക്താവെന്ന് പരിചയപ്പെടുത്തിയ അബു യസീദാണ് അലി ഹൈദരെ തട്ടിയെടുത്തത് തങ്ങളാണെന്ന് വ്യക്തമാക്കിയത്.

ഹൈദര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും റംസാന് ശേഷം ഇയാളുടെ വീഡിയോ പുറത്തുവിടുമെന്നും യസീദ് പറഞ്ഞു.

് പഞ്ചാബ് പ്രവിശ്യയിലെ മുള്‍ട്ടാനില്‍ നിന്ന് മെയ് 9നാണ് ഹൈദറിനെ തട്ടിക്കൊണ്ടുപോയത്. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി മുള്‍ത്താനില്‍ നടത്തിയ റാലിക്ക് നേരെ ആയുധധാരികള്‍ വെടിവെക്കുകയും ശേഷം അലി ഹൈദറിനെ തട്ടികൊണ്ടുപോകുകയുമായിരുന്നു.

ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അലി ഹൈദര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ കാറിലെത്തിയ അക്രമിസംഘം അവിടെയുണ്ടായിരുന്നവര്‍ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു.

മെയ് 11 ന് രാജ്യത്ത് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി, പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി, അവാമി നാഷണല്‍ പാര്‍ട്ടി തുടങ്ങിയ മതനിരപേക്ഷ കക്ഷികള്‍ക്കെതിരെ ആക്രമണം നടത്തുമെന്ന് പാക്കിസ്ഥാനില്‍ നിരോധിക്കപ്പെട്ട തീവ്രവാദി സംഘടനയായ തെഹ്‌രിക്ഇതാലിബാന്‍ പാകിസ്താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മുള്‍ട്ടാനില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്ന് അലി ഹൈദര്‍ക്ക് തീവ്രവാദ സംഘടനകളും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.