അമൃത്സര്‍: പഞ്ചാബിലെ ബര്‍ണാല ജില്ലയിലെ വിചാരണത്തടവുകാരന്റെ മുതുകത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ തീവ്രവാദിയെന്ന് എഴുതിവെച്ചതായി ആരോപണം.
ജയില്‍ സൂപ്രണ്ട് തന്നെ പീഡിപ്പിക്കുകയും തന്റെ മുതുകില്‍ തീവ്രവാദി എന്ന് മുദ്രകുത്തുകയും ചെയ്തെന്നാണ് ആരോപണം.
കരംജിത് സിംഗ് എന്ന തടവുകാരനാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കോടതിയില്‍ വെച്ചായിരുന്നു കര്‍മജിത്ത് ഇക്കാര്യം പറഞ്ഞത്.
എന്‍.ഡി.പി.എസ് (നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട്) പ്രകാരം ഫയല്‍ ചെയ്ത കേസ് പരിഗണിക്കുന്ന മന്‍സ ജില്ലയിലെ കോടതിയില്‍ വെച്ചാണ് തടവുകാരനായ കരംജിത് സിംഗ് ആരോപണം ഉന്നയിച്ചത്.
ജയിലിലെ സഹതടവുകരുടെ അവസ്ഥ വളരെ പരിതാപകരമാണെന്നും കരംജിത് പറഞ്ഞു.
”തടവുകാരുടെ അവസ്ഥ ദയനീയമാണ്. എയ്ഡ്സും ഹെപ്പറ്റൈറ്റിസും ഉള്ളവരെ പ്രത്യേക വാര്‍ഡുകളില്‍ പാര്‍പ്പിക്കാറില്ല, മോശമായ പെരുമാറ്റം ചൂണ്ടിക്കാണിക്കുമ്പോഴെല്ലാം ജയില്‍ സൂപ്രണ്ട് എന്നെ തല്ലുമായിരുന്നു,” അദ്ദേഹം പറഞ്ഞു.