|

പുൽവാമയിൽ വീണ്ടും ആക്രമണം: സൈനികനെ ഭീകരർ വെടിവെച്ച് കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പു​ൽ​വാ​മ: ജ​മ്മു കശ്‌മീ​രി​ലെ പു​ൽ​വാ​മ​യി​ൽ ഇന്ത്യൻ സൈ​നി​ക​ൻ ഭീ​ക​ര​രുടെ വെ​ടി​യേറ്റു മരിച്ചു. പുൽവാമയിലുള്ള പിഗ്ലെന ഗ്രാ​മ​ത്തിലായി ബു​ധ​നാ​ഴ്ച ഉച്ചയ്ക്ക് ശേഷമാണ് ആക്രമണം നടന്നത്. പു​ൽ​വാ​മ സ്വ​ദേ​ശി​ കൂടിയായ സൈനികൻ ആ​ഷി​ഖ് ഹു​സൈ​ൻ ആണ് കൊ​ല്ല​പ്പെ​ട്ട​ത്.

തന്റെ വീടിനു സമീപം നിൽക്കുകയായിരുന്ന ആ​ഷി​ഖി​നെ മുഖം മറച്ചെത്തിയ ഭീ​ക​ര​ർ വെ​ടി​വ​ച്ചു വീ​ഴ്ത്തിയ ശേഷം കടന്നുകളയുകയായിരുന്നു. ആക്രമണം നടത്തിയതിനു ശേഷം ഒളിവിൽ പോയ ഭീകരർക്കായി ഇന്ത്യൻ സൈന്യം തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Also Read കുട്ടികളിലെ വൈകല്യത്തെ അപഹസിക്കുന്ന മോദി; സര്‍ എന്ന് വിളിക്കാതെ പേര് വിളിക്കാന്‍ ആവശ്യപ്പെടുന്ന രാഹുല്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഫെബ്രുവരി 14നാണ് ജെയ്ഷെ മുഹമ്മദ് ചാവേറായ ആദിൽ അഹമ്മദ് ദറിന്റെ ആക്രമണത്തിൽ 40 സി.ആർ.പി.എഫ്.ജവാൻമാർ കൊല്ലപ്പെടുകയും 70 ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.

തുടർന്നുണ്ടായ സംഭവങ്ങളിൽ. ഇന്ത്യ പാകിസ്ഥാനിലെ ബാലകോട്ടിൽ വ്യോമാക്രണം നടത്തി വ്യോമാക്രമണം നടത്തി. ഇതിൽ 300ഓളം ഭീകരർ കൊല്ലപ്പെട്ടുവെന്ന് വാർത്തകളുണ്ടായിരുന്നു. ഇതിന്റെ സത്യാവസ്ഥ ചോദ്യം ചെയ്ത് പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വരികയും ചെയ്തു.

Also Read ഷെഹ്‌ല റാഷിദ് രാഷ്ട്രീയ പാര്‍ട്ടിയിലേക്ക്; ജമ്മുകശ്മീര്‍ സംസ്ഥാന തെരഞ്ഞെടുപ്പിലോ ലോക്‌സഭയിലോ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്

തുടർന്ന് പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ ഇന്ത്യൻ വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാൻ പാകിസ്ഥാന്റെ കയ്യിൽ അകപ്പെടുകയും, പിന്നീട് സൈനികനെ ഇന്ത്യയിലേക്ക് പാകിസ്ഥാൻ തിരികെയെത്തിക്കുകയും ചെയ്തു.