നൈജീരിയയില്‍ ഭീകരാക്രമണത്തില്‍ 86 പേര്‍ കൊല്ലപ്പെട്ടു
world
നൈജീരിയയില്‍ ഭീകരാക്രമണത്തില്‍ 86 പേര്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th June 2018, 8:21 am

അബൂജ: നൈജീരിയയില്‍ ഭീകരാക്രമണത്തില്‍ 86 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍. നൈജീരീയന്‍ സംസ്ഥാനമായ പ്ലാറ്റോയിലാണ് ഭീകരാക്രമണം ഉണ്ടായത്.

സംഭവത്തില്‍ 50 ലേറേ വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. പ്രദേശത്ത് പാര്‍ക്ക് ചെയ്തിരുന്ന പതിനഞ്ചോളം ബൈക്കുകളും കാറുകളും തകര്‍ന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നൈജീരിയന്‍ ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഇപ്പോള്‍ വ്യാപകമായി ഭീകരാക്രമണങ്ങള്‍ പതിവാണ്. ഗ്രാമപ്രദേശമായ റാസത്ത്, റിക്കു, കുറ, ഗനറോപ്പ് തുടങ്ങിയ ഗ്രാമങ്ങളില്‍ ഇതിനുമുമ്പും ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.


ALSO READ: എ.ഐ.സി.സി സെക്രട്ടറിയെ തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് അധ്യക്ഷന്‍; വി.എം സുധീരന്‌ മറുപടിയുമായി കെ.ശ്രീനിവാസന്‍


എന്നാല്‍ ഇപ്പോള്‍ നടന്ന ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതേവരെ ആരും ഏറ്റെടുത്തിട്ടില്ല.

ആക്രമണം വ്യാപകമായ സാഹചര്യത്തില്‍ പ്രദേശത്ത് കര്‍ഫ്യു ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. നേരത്തേ സൈനിക ബാരിക്കേഡുകള്‍ക്ക് നേരേയും ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.