| Tuesday, 27th October 2015, 9:17 am

ഇന്ത്യ- ആഫ്രിക്ക ഉച്ചകോടിക്ക് തീവ്രവാദ ഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യ ആഫ്രിക്ക ഉച്ചകോടിക്ക് തീവ്രവാദ ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍. ഇസിസ് ബോക്കോ ഹറാം തീവ്രവാദികള്‍ ഉച്ചകോടി തടസപ്പെടുത്താന്‍ ശ്രമിച്ചേക്കാം എന്നാണ് രഹസ്യാവന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്.  ഇതേ തുടര്‍ന്ന് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ലോകനേതാക്കള്‍ താമസിക്കുന്ന ഹോട്ടലുകളിലും പരിസര പ്രദേശങ്ങളും കനത്ത സുരക്ഷേ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

കഴിഞ്ഞ ഒരാഴ്ചയായി ദല്‍ഹിയില്‍ എത്തുന്ന എല്ലാ ആഫ്രിക്കന്‍ വംശജയരെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റ് ആഫ്രിക്കന്‍ ലോക നേതാക്കളും ഉച്ചകോടിക്കായി എത്തുന്ന ഒക്ടോബര്‍ 29ന് ഇന്ദിരാഗാന്ധി ഇന്‍ഡോര്‍സ്‌റ്റേഡിയം അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ആഫ്രിക്കയിലെ നിരവധി നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ടെന്നിരിക്കെ ദല്‍ഹിയില്‍ നൈജീരിയന്‍ തീവ്രവാദി സംഘടനയായ ബോക്കോ ഹറാമില്‍ നിന്നും ആക്രമണമുണ്ടാവാനുള്ള സാധ്യത ഏറെയാണെന്ന് ഏജന്‍സികള്‍ പറയുന്നു. ബോകോ ഹറാമും ഇസിസുമൊന്നിച്ചുള്ള സംഘടിത നീക്കത്തിനുള്ള സാധ്യതയും ഏജന്‍സികള്‍ മുന്നോട്ട് വെക്കുന്നുണ്ട്

ഇന്ത്യയില്‍ സാന്നിധ്യമറിയിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇസിസില്‍ നിന്നുമുള്ള ആക്രമണവും ഉണ്ടായേക്കാം. ബംഗ്ലാദേശിലുണ്ടായ ചില ആക്രമണങ്ങളാണ് ഇതിന് കാരണമായി ഏജന്‍സികള്‍ പറയുന്നത്. ഇന്ത്യയിലെ ഇസിസ് അനുകൂല ശക്തികളില്‍ നിന്നും ഒരു നീക്കം ഉണ്ടായേക്കുമെന്നും സംശയിക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more