ജിദ്ദ: ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപം ചാവേറാക്രമണം. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. കോണ്‍സുലേറ്റിന് സമീപമുള്ള പള്ളിയിലേക്ക് സ്‌ഫോടക വസ്തുക്കളുമായെത്തിയ ഭീകരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
അമേരിക്കന്‍ കോണ്‍സുലേറ്റില്‍ സ്വതന്ത്ര്യദിനാഘോഷ പരിപാടികള്‍ ആരംഭിക്കാനിരിക്കെയാണ് ആക്രമണമുണ്ടായത്. അക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. 2004ല്‍ കോണ്‍സുലേറ്റിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടിരുന്നു.