| Saturday, 30th March 2019, 9:46 am

തെരേസ മെയ്ക്ക് വീണ്ടും തിരിച്ചടി; ബ്രെക്‌സിറ്റ് കരാര്‍ മൂന്നാമതും പാര്‍ലമെന്റ് തള്ളി; രാജി വെയ്ക്കണമെന്ന് ജെറമി കോര്‍ബിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ബ്രിട്ടന്‍ പ്രധാനമന്ത്രി തെരേസ മെയ്ക്ക് ബ്രെക്‌സിറ്റില്‍ വീണ്ടും തിരിച്ചടി. യൂറോപ്യന്‍ യുണിയന്‍ വിടുന്നതുമായി ബന്ധപ്പെട്ട് മെയ് കൊണ്ടുവന്ന കരാര്‍ മൂന്നാമതും തള്ളി. 286 ന് എതിരെ 344 വോട്ടിനാണ് പാര്‍ലമെന്റ് കരാര്‍ തള്ളിയത്.

ബ്രെക്‌സിറ്റ് പാസായാല്‍ രാജി വെയ്ക്കാം എന്ന് തെരേസ മെയ് പറഞ്ഞിരുന്നു. മുമ്പ് കൊണ്ടുവന്ന കരാറില്‍ നിന്ന് പരിഷ്‌കരിച്ചതായിരുന്നു മൂന്നാമത്തെ കരാര്‍. കരാര്‍ പരാജയപ്പെട്ടെങ്കിലും ഉടമ്പടിയോടെയുള്ള കരാറിനായി വീണ്ടും ശ്രമിക്കുമെന്ന് തെരേസ മെയ് പറഞ്ഞു.

Also Read  ബഹിരാകാശം എല്ലാവരുടേതുമാണ്, അതോര്‍ക്കണം: ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി യു.എസ്

ബ്രെക്സിറ്റ് പൂര്‍ത്തിയാക്കാനുള്ള അവസാന ദിനം 30 തായിരുന്നു എന്നാല്‍ മൂന്നാമത്തെ കരാറും പരാജയപ്പെട്ടതോടെ ഏപ്രില്‍ 12 ന് ഒരു ഉപാധികളും ഇല്ലാതെ യൂണിയനില്‍ നിന്ന് പുറത്തുപോകുകയോ അല്ലെങ്കില്‍ മെയ് 22 ല്‍ നിന്ന ബ്രെക്‌സിറ്റ് കാലാവധി നീട്ടി തരാനോ അപേക്ഷിക്കണം.

കരാര്‍ പരാജയപ്പെട്ടതോടെ എപ്രിലല്‍ പത്തിന് യുറോപ്യന്‍ കൗണ്‍സില്‍ വിളിക്കുമെന്ന് അധ്യക്ഷന്‍ ഡോണാള്‍ഡ് ടാസ്‌ക് പറഞ്ഞു. പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കാന്‍ കഴിയാത്ത തെരേസ മെയ് രാജി വെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ ആവശ്യപ്പെട്ടു.
DoolNews Video

We use cookies to give you the best possible experience. Learn more