| Saturday, 2nd March 2019, 12:50 pm

ഞങ്ങളുടെ പ്രിയപ്പെട്ടവരെല്ലാം അവിടെയാണ്; കശ്മീരിലേക്ക് തിരിച്ചുപോകാനൊരുങ്ങി കുടിയേറ്റ തൊഴിലാളികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിംല: കശ്മീരിലേക്ക് തിരിച്ചുപൊകാനൊരുങ്ങി കുടിയേറ്റ തൊഴിലാളികള്‍. ഹിമാചല്‍ പ്രദേശില്‍ ജോലി ചെയ്യുന്ന കശ്മീരി സ്വദേശികളാണ് പ്രിയപ്പെട്ടവരുടെ സുരക്ഷയോര്‍ത്ത് തിരിച്ചുപോകാനൊരുങ്ങുന്നത്. പ്രിയപ്പെട്ടവരെല്ലാം അവിടെയാണെന്നും അവരെ സുരക്ഷ ഓര്‍ക്കുമ്പോള്‍ ഭയമാണെന്നും അവര്‍ പറയുന്നു.

“ഞങ്ങള്‍ക്ക് മക്കളെ കാണണം.ഞങ്ങളുടെ പ്രിയപ്പെട്ടവരെല്ലാം അവിടെയാണ്.”അവര്‍ എ.എന്‍.ഐയോട് പറഞ്ഞു

“കുറച്ച് പേര്‍ക്ക് ജമ്മുകശ്മീരിലേക്ക് തിരിച്ചു പോകണം എന്നാണ് പറയുന്നത്. എന്നാല്‍ സിംല കുറച്ചുകൂടി നല്ല സ്ഥലമാണ്.ഞങ്ങള്‍ക്കിവിടെ ഒരു പ്രശ്‌നവുമില്ല. എന്നാല്‍ ഞങ്ങളുടെ കുടുംബം അവിടെയാണ് കശ്മീരി കുടിയേറ്റ തൊഴിലാളികളിലെരാള്‍ പറഞ്ഞു.

ALSO READ: പ്രധാനമന്ത്രി പദം പകല്‍ക്കിനാവ്; മോദി തന്നെ അടുത്ത പ്രധാനമന്ത്രിയാകും: നിതിന്‍ ഗഡ്ഗരി

“എനിക്ക് അവിടെ തിരിച്ചു പോകണ്ട. എന്നാല്‍ എന്റെ കുടുംബം അവിടെയാണ്. എന്റെ മക്കള്‍ അവിടെയാണ്. അവരുടെ സുരക്ഷ ഓര്‍ക്കുമ്പോള്‍ ഉള്ളില്‍ ഭയമാണ്.” മറ്റൊരു കുടിയേറ്റ തൊഴിലാളി പറയുന്നു.

ജമ്മു കശ്മീരില്‍ നിന്നുള്ള 30,000 ത്തോളം പേര്‍ ഹിമാചല്‍പ്രദേശിന്റെ വിവിധ സ്ഥലങ്ങളില്‍ തൊഴില്‍ എടുക്കുന്നുണ്ട്. അതില്‍ തന്നെ 8000 ത്തോളം പേര്‍ സിംലയിലാണ്. എന്നാല്‍ ഇതില്‍ മുപ്പത് ശതമാനത്തോളം തൊഴിലാളികള്‍ തങ്ങളുടെ കുടുംബത്തിന്റെ സുരക്ഷ ഓര്‍ത്ത് കശ്മീരിലേക്ക് തിരിച്ചുപോവുകയാണ്.

We use cookies to give you the best possible experience. Learn more