[]ന്യൂദല്‍ഹി: ലോക ടെന്നിസ് സിംഗിള്‍സ് റാങ്കിങ്ങില്‍ ഇന്ത്യയുടെ സോംദേവ് ദേവ്‌വര്‍മന്‍ 14 സ്ഥാനങ്ങള്‍ കയറി 115ല്‍ എത്തി. []
ഡബിള്‍സില്‍ റോഹന്‍ ബൊപ്പണ്ണ മൂന്നാമതും മഹേഷ്ഭൂപതി ഏഴാമതും തുടരുന്നു.
കഴിഞ്ഞയാഴ്ച വാഷിങ്ടണില്‍ നടന്ന സിറ്റി ഓപ്പണില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിയ പ്രകടനമാണ് സോംദേവിനു തുണയായത്.
55 റാങ്കിങ് പോയിന്റാണ് അതിലൂടെ സോംദേവിന് കിട്ടിയത്. ലിയാന്‍ഡര്‍ പെയ്‌സ് ഒരു സ്ഥാനം നഷ്ടപ്പെട്ടു പത്താമനായി. വനിതകളില്‍ ഡബിള്‍സില്‍ സാനിയ മിര്‍സ 19-ാം സ്ഥാനത്തു തന്നെ തുടരുകയാണ്.