| Saturday, 14th July 2018, 12:57 pm

വിംബിള്‍ടണ്‍ കോര്‍ട്ടില്‍ നെയ്മറിനെ അനുകരിച്ച് യൂനസ് യോര്‍ക്ക്മാന്‍; വീഡിയോ വൈറലാവുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പില്‍ ബ്രസീലിന്റെ പ്രകടനത്തേക്കാളേറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു നെയ്മറിന്റെ കളത്തിലെ അഭിനയം. മെക്‌സിക്കോയ്‌ക്കെതിരായ മത്സരത്തിനിടെയായിരുന്നു ബ്രസീലിനു തന്നെ നാണക്കേടായ നെയ്മറിന്റെ പ്രകടനം.

ഇതിനു പിന്നാലെ നെയ്മറിനെ ട്രോളിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പലരും അദ്ദേഹത്തെ അനുകരിച്ചും മറ്റും രംഗത്തുവന്നിരുന്നു. ഇപ്പോള്‍ വിംബിള്‍ടണ്‍ വേദിയിലും “നെയ്മറിന്റെ അഭിനയം” ചര്‍ച്ചയാവുകയാണ്.

വിബിംള്‍ടണ്‍ മത്സരത്തിനിടെ യുനസ് യോര്‍ക്ക്മാനാണ് കോര്‍ട്ടില്‍ നെയ്മറിന്റെ അഭിനയം അനുകരിച്ചത്.


Also Read:‘ട്രംപ് കടക്ക് പുറത്ത്’ ലണ്ടനില്‍ ട്രംപിനെതിരെ ലക്ഷങ്ങളുടെ പ്രതിഷേധം: അണിനിരന്നത് ജെറമി കോര്‍ബിന്‍ അടക്കമുള്ളവര്‍


വ്യാഴാഴ്ച നടന്ന സീനിയര്‍ ഡബിള്‍സ് മാച്ചിന്റെ മൂന്നാം റൗണ്ടില്‍ പങ്കാളിയായ ടോഡ് വുഡ്ബ്രിഡ്ജിന്റെ ബോള്‍ യോര്‍ക്ക്മാന്റെ പിന്‍ഭാഗത്തുവന്നിടിച്ചിരുന്നു.

വലിയ പരിക്കൊന്നുമുണ്ടായില്ല. ജനക്കൂട്ടത്തിനൊപ്പം അദ്ദേഹവും ആ അപകടത്തെ ചിരിച്ചുതള്ളി. എന്നാല്‍ അല്പനിമിഷം കഴിഞ്ഞപ്പോള്‍ ഒരു തമാശയായാലോ എന്നദ്ദേഹത്തിന് തോന്നി.


Also Read:“ആരാണ് ഇന്ത്യയുടെ യഥാര്‍ത്ഥ ധനകാര്യമന്ത്രി? അതേക്കുറിച്ച് എഴുതൂ”: ജയ്റ്റ്‌ലിയുടെ ഫേസ്ബുക്ക് കുറിപ്പിനെ പരിഹസിച്ച് കോണ്‍ഗ്രസ്സ്


ഉടന്‍ വയറില്‍ അമര്‍ത്തിപ്പിടിച്ച് നിലത്തുകിടന്നു പിടഞ്ഞു. സംഭവം രസമായതോടെ യോര്‍ക്ക്മാന്റെ എതിരാളി മന്‍സൂര്‍ ബഹ്രാമിയും ഒപ്പം കൂടി.

സി.പി.ആറും വായിലൂടെ ശ്വാസം നല്‍കിയും ബഹ്രാമി അനുകരണത്തിന്റെ രസം വര്‍ധിപ്പിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more