മുംബൈ: 2012-2013 സീസണിലെ രഞ്ജി ട്രോഫി ടീമില്‍ ഇന്ത്യന്‍ താരം സച്ചിന് ടെന്‍ഡുല്‍ക്കറേയും സഹീര്‍ഖാനേയും ഉള്‍പ്പെടുത്താന്‍ സാധ്യത. കഴിഞ്ഞ സീസണില്‍ സച്ചിന് മുംബൈ ടീമിന് വേണ്ടി നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിട്ടില്ല. പരിക്കിന്റെ പിടിയിലായ സഹീറും കുറച്ചുനാളായി കളിക്കളത്തിന് പുറത്തായിരുന്നു.
കഴിഞ്ഞ ദിവസമാണ് മുംബെ ക്രിക്കറ്റ് അസോസിയേഷന് 35 പേരുടെ സാധ്യതാ ലിസ്റ്റ് പുറത്തുവിട്ടത്. കഴിഞ്ഞ സീസണില്‍ ടീമിന് വേണ്ടി കളിച്ച ബവിന് താക്കര്‍, വികിന്‍ മോട്ട, വിനിത് ഇന്ദുല്‍ക്കര്‍ തുടങ്ങിയവരുടെ പേര് ലിസ്റ്റിലില്ല.
സച്ചിന് ടെന്‍ഡുല്‍ക്കര്‍, വസീം ജാഫര്‍, രോഹിത്ത് ശര്‍മ, അജിത് അഗാര്‍ക്കര്‍, സഹീര്ഖാന്, അഭിഷേക് നയ്യാര്‍, രമേഷ് പവാര്‍ തുടങ്ങിയവരും സാധ്യതാ ലിസ്റ്റില്‍ ഉണ്ടെന്നാണ് അറിയുന്നത്.