| Wednesday, 17th June 2020, 5:58 pm

2007 ല്‍ സച്ചിന്‍ വിരമിക്കാന്‍ തീരുമാനിച്ചിരുന്നു; വെളിപ്പെടുത്തലുമായി ഗാരി കേഴ്സ്റ്റണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുക്കര്‍ 2007 ല്‍ ക്രിക്കറ്റ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകനും മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവുമായ ഗാരി കേഴ്സ്റ്റണ്‍. 2007 ലോകകപ്പില്‍ ഇന്ത്യ ഗ്രൂപ്പ് സ്റ്റേജില്‍ നിന്ന് പുറത്തായതോടെ സച്ചിന്‍ അതീവ അസ്വസ്ഥനായിരുന്നെന്നും കേഴ്സ്റ്റണ്‍ പറഞ്ഞു.

ബാറ്റിംഗ് പൊസിഷനില്‍ സച്ചിന്‍ സംതൃപ്തനല്ലായിരുന്നെന്നും കേഴ്സ്റ്റണ്‍ പറഞ്ഞു. 2007 ലോകകപ്പില്‍ സച്ചിന്‍ മധ്യനിരയിലായിരുന്നു കളിച്ചിരുന്നത്.

‘സച്ചിനൊപ്പം മികച്ച പരിശീലന കാലമായിരുന്നു. എന്നാല്‍ ഞാന്‍ ഇന്ത്യയിലേക്ക് വന്ന സമയങ്ങളില്‍ അദ്ദേഹം വിരമിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലായിരുന്നു.’ കേഴ്‌സ്റ്റണ്‍ പറഞ്ഞു.

സച്ചിനെ തിരികെ ക്രിക്കറ്റിലേക്ക് കൊണ്ടുവന്നതില്‍ താനും സഹായിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘അദ്ദേഹം ആ സമയത്ത് ക്രിക്കറ്റ് ആസ്വദിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍ ഞാന്‍ പ്രത്യേകമായി ഒന്നും പറഞ്ഞിരുന്നില്ല. അദ്ദേഹത്തിന് ആസ്വദിച്ച് കളിക്കാനുള്ള സാഹചര്യമൊരുക്കുക മാത്രമാണ് ചെയ്ത്.

2008 മാര്‍ച്ചിലാണ് കേഴ്സ്റ്റണ്‍ ഇന്ത്യന്‍ പരിശീലകനാകുന്നത്. കേഴ്‌സ്റ്റണ്‍ പരിശീലകനായതിന് ശേഷം 2011 ലോകകപ്പ് വരെ ഇന്ത്യയ്ക്കായി സച്ചിന്‍ 38 ഏകദിനങ്ങളാണ് കളിച്ചത്. ഒരു ഇരട്ട സെഞ്ച്വറിയടക്കം ഏഴ് സെഞ്ച്വറിയോടെ 1958 റണ്‍സാണ് സച്ചിന്‍ ഇക്കാലയളവില്‍ നേടിയത്.

31 ടെസ്റ്റില്‍ 12 സെഞ്ച്വറിയോടെ 2910 റണ്‍സും നേടി.

‘മൂന്ന് വര്‍ഷം കൊണ്ട് 18 സെഞ്ച്വറിയാണ് സച്ചിന്‍ നേടിയത്. അദ്ദേഹം ആസ്വദിക്കുന്ന സ്ഥാനത്ത് നിന്ന് തന്നെ ബാറ്റ് ചെയ്തു, ലോകകപ്പും നേടി’, കേഴ്സ്റ്റണ്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more