ന്യൂയോര്‍ക്ക്: അവധിക്കാലത്തെ ഷോപ്പിങ് സീസണില്‍ പണിമുടക്ക് ആരംഭിച്ച് അമേരിക്കയിലെ ആമസോണ്‍ തൊഴിലാളികള്‍. അമേരിക്കയിലുടനീളമുള്ള ഏഴ് സ്ഥാപനങ്ങളില്‍ നിന്നുമുള്ള ആമസോണ്‍ തൊഴിലാളികളാണ് ഇന്നലെ പണിമുടക്ക് ആരംഭിച്ചത്.
ന്യൂയോര്‍ക്ക്: അവധിക്കാലത്തെ ഷോപ്പിങ് സീസണില്‍ പണിമുടക്ക് ആരംഭിച്ച് അമേരിക്കയിലെ ആമസോണ്‍ തൊഴിലാളികള്‍. അമേരിക്കയിലുടനീളമുള്ള ഏഴ് സ്ഥാപനങ്ങളില്‍ നിന്നുമുള്ള ആമസോണ്‍ തൊഴിലാളികളാണ് ഇന്നലെ പണിമുടക്ക് ആരംഭിച്ചത്.
മെച്ചപ്പെട്ട വേതനം, തൊഴില്‍ സാഹചര്യങ്ങള്‍, മെച്ചപ്പെട്ട ചികിത്സാ സഹായം എന്നിവയുമായി ബന്ധപ്പെട്ട് കമ്പനി യൂണിയനുമായി കരാറിലൊപ്പിടണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാര്‍ പണിമുടക്കുന്നത്.
ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമിനെതിരെയുള്ള ഏറ്റവും വലിയ സമരമാണ് ഇന്നലെ നടന്നതെന്നാണ് ഇന്‍ര്‍നാഷണല്‍ ബ്രദര്‍ഹുഡ് ഓഫ് ടീം സ്റ്റേഴ്സ് എന്ന തൊഴിലാളി സംഘടന പറയുന്നത്. ഇന്റര്‍നാഷണല്‍ ബ്രദര്‍ഹുഡ് ഓഫ് ടീംസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ് പതിനായിരത്തോളം തൊഴിലാളികള്‍ പണിമുടക്കുന്നത്.
പത്ത് ആമസോണ്‍ ലൊക്കേഷനുകളിലായി 10000 ത്തോളം തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് ഇന്റര്‍നാഷണല്‍ ബ്രദര്‍ഹുഡ് ഓഫ് ടീംസ്റ്റേഴ്സ് എന്നാണ് ദി എക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ന്യൂയോര്‍ക്ക്, അറ്റ്ലാന്റ, സാന്‍ഫ്രാന്‍സിസ്കോ എന്നീ നഗരങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള വെയര്‍ ഹൗസ് ജീവനക്കാരും സമരത്തില്‍ പങ്കെടുത്തുവെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആമസോണിലെ യൂണിയന് തൊഴിലാളികള്‍ സമരത്തിന് ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് വെയര്‍ഹൗസ് ജീവനക്കാരും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
അതേസമയം ആമസോണിലെ ജീവനക്കാരില്‍ ആകെ ഒരു ശതമാനം ആളുകള്‍ മാത്രമേ യൂണിയനെ പ്രതിനിധീകരിക്കുന്നുള്ളൂവെന്നും തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യൂണിയന് ആമസോണിന് ഡിസംബര്‍ പതിനഞ്ച് വരെ സമയം നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അവധിക്കാലത്തെ ഓര്‍ഡറുകള്‍ വൈകുകയാണെങ്കില്‍ ഉപഭോക്താക്കള്‍ ആമസോണിനെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും അതേസമയം തങ്ങള്‍ നേരത്തെ ആമസോണിന് സമയം നല്‍കിയിരുന്നുവെന്നും ഇന്‍ര്‍നാഷണല്‍ ബ്രദര്‍ഹുഡ് ഓഫ് ടീംസ്റ്റേഴ്സ് ജനറല്‍ പ്രസിഡന്റ് സീന്‍ ഒബ്രിയന്‍ പറഞ്ഞു.
സമയ കാലാവധി നല്‍കിയത് ആമസോണ്‍ അവഗണിക്കുകയായിരുന്നുവെന്നും സമരം കമ്പനിക്കെതിരായുള്ളതാണെന്നും സീന്‍ ഒബ്രിയന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Ten thousand Amazon workers are on strike in the United States