ആരും സമ്മതിച്ചില്ലെങ്കിലും ഈ ചിത്രങ്ങള്‍ വ്യാജം തന്നെ: ലോകത്തെ നന്നായി പറ്റിച്ച 10 വ്യാജചിത്രങ്ങള്‍
Daily News
ആരും സമ്മതിച്ചില്ലെങ്കിലും ഈ ചിത്രങ്ങള്‍ വ്യാജം തന്നെ: ലോകത്തെ നന്നായി പറ്റിച്ച 10 വ്യാജചിത്രങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th June 2015, 5:24 pm

hoax-pics-inner
nadi


| തയ്യാറാക്കിയത് |  നദീ ഗുല്‍മോഹര്‍ |

ഹോക്‌സ് ചിത്രങ്ങള്‍ അഥവാ വ്യാജ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാവുന്നത് പലരും ശ്രദ്ധിച്ചിട്ടുണ്ടൊ എന്ന് അറിയില്ല. ഈയടുത്ത കാലത്ത് ഫേസ്ബുക്ക്‌ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയും അരലക്ഷത്തോളം ആളൂകള്‍ ലൈക്കുകയും ഷയറു ചെയ്യുകയും ചെയ്ത് രണ്ടു ചിത്രങ്ങളും (ചിത്രം 1ഉം ചിത്രം 2ഉം) തട്ടിപ്പ് ആയിരുന്നു. പലപ്പോഴും രസത്തിനുവേണ്ടിയോ ചതിക്കുക എന്ന ഉദ്ദേശത്തോടുകൂടിയോ തന്നെയാണ് ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.

മനുഷ്യന് ചിന്തിക്കാന്‍ പോലും കഴിയാത്ത അമാനുഷികത അവകാശപ്പെടുന്ന ചിത്രങ്ങള്‍, ചരിത്രത്തെ വളച്ചൊടിക്കുന്ന ചിത്രങ്ങള്‍, മതങ്ങളുടെ അവകാശ വാദങ്ങളെ ന്യായീകരിക്കുന്നതിനുവേണ്ടിയുള്ള ചിത്രങ്ങള്‍, വംശീയമാനങ്ങള്‍ ഉള്ള ചിത്രങ്ങള്‍ അങ്ങനെ വ്യാജ ചിത്രങ്ങള്‍ അനവധി വിഭാഗത്തില്‍ തന്നെയുണ്ട്. എന്നാല്‍ ചിലത് വളരെ രസാവഹവും തമാശാജനകവുമൊക്കെയായിരിക്കും.

പലപ്പോഴും ഇവയില്‍ നമ്മള്‍ വഞ്ചിക്കപ്പെടാറാണ് പതിവ്. നമ്മള്‍ സാധാരണക്കാര്‍ മാത്രമല്ല വമ്പന്‍ പത്രങ്ങള്‍വരെ ഇത്തരത്തിലുള്ള വ്യാജ ചിത്രങ്ങള്‍ക്കു മുന്നില്‍ അടിയറ പറഞ്ഞിരിക്കുന്നു.

പതിനെട്ടാം നൂറ്റാണ്ട്  മുതലെ ലോകത്ത്  പലരീതിയിലുള്ള കബളിപ്പിക്കല്‍ (ഹോക്‌സ്) നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്റര്‍നെറ്റും ഫോട്ടോഷൊപ്പ് പോലെയുള്ള സോഫ്റ്റ്‌വെയറുകളും സജീവമായതോടുകൂടിയാണ് ഹോക്‌സ് എന്ന പദം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. സൊഷ്യല്‍ നെറ്റ് വര്‍ക്കിങിങ് സൈറ്റുകളില്‍ സമയം കളയുന്ന ഭൂരിഭാഗം പേരും പല തരത്തിലുള്ള വികാരങ്ങള്‍ക്ക് അടിമകളാണ്. അല്ലെങ്കില്‍ ഒരു സുഹൃത്ത് ഷയര്‍ ചെയ്ത ചിത്രം അതിന്റെ സത്യാവസ്ഥ പരിശോധിക്കാനോ ഒന്നും നില്‍ക്കാതെ ഷയറു ചെയ്യുന്ന സ്പീഡ് ലൈക്ക് ഹണ്ടറാണ്. എന്തായാലും അടുത്തകാലത്തായി ലോകത്ത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ചില ചിത്രങ്ങളിലേയ്ക്ക് നമുക്കൊന്ന് കണ്ണോടിക്കാം.

അടുത്ത പേജില്‍ തുടരുന്നു

baby-1

ചിത്രം 1

ഏറ്റവും അടുത്ത് വന്ന ഹോക്‌സ് ചിത്രമായിരുന്നു ഇത്. ലോകത്തെ ഏറ്റവും കറുത്ത നിറത്തില്‍ ഉള്ള കുട്ടി സൗത്ത് ആഫ്രിക്കയില്‍ പിറന്നു എന്നതാണ്, ചിത്രത്തിനു ക്യാപ്ഷന്‍ നല്‍കിയത്.. ചിത്രം ഡോക്ടര്‍ ബാലാജി രത്തന്‍ എന്ന ആള്‍ പോസ്റ്റ് ചെയ്യുകയും ആളുകള്‍ അത് വലിയ രീതിയില്‍ ഷയറു ചെയ്യുകയുമുണ്ടായി.

എന്നാല്‍ ഈ ചിത്രം വ്യാജമായിരുന്നു. കുട്ടിയുടെ ചിത്രം ഫൈക്കാണെന്നതിനു തെളിവായി മീഡിയകള്‍ അവകാശപ്പെടുന്നത് കുട്ടിയുടെ കണ്ണ് മുഴുവനായും കറുത്തിരിക്കുന്നു എന്നതാണ്, ഞാനും എന്റെ വായനയിലൂടെ അങ്ങനെ തന്നെ മനസ്സിലാക്കുന്നു. ഫോട്ടോഷോപ്പിലൂടെയോ അല്ലെങ്കില്‍ അത്തരത്തിലുള്ള സോഫ്റ്റ് വെയറുകളിലൂടെയോ ഇങ്ങനെയൊരു ചിത്രം രൂപപ്പെടുത്തുമ്പോള്‍ സംഭവിച്ചു പോയ പിഴവാകാം അത്.

കണ്ണിന്റെ ഏറ്റവും പുറത്തുള്ള പാളിയെ ദൃഢപടലം (Sclera) എന്നാണു പറയുന്നത്. അവിടെ എല്ലായ്‌പ്പോഴും വെള്ള നിറം ഉണ്ടാകുമെന്നാണ് ശാസ്ത്രം പറയുന്നത്. ഇനി അല്ലാതെ സംഭവിച്ചാലും ചിത്രം ഹോക്‌സല്ലെങ്കില്‍ ലോകത്തെ മാധ്യമങ്ങളെല്ലാം ഇത് വാര്‍ത്തയാക്കുകയും ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെയല്ലാതെ തന്നെ അറിയുകയും ചെയ്‌തേനെ. ചിത്രം വിവാദമായ ശേഷം ലോകത്തെ മിക്ക മാധ്യമങ്ങളും ഈ ചിത്രംഫെയ്ക്കാണെന്ന വാദത്തില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു.

അടുത്ത പേജില്‍ തുടരുന്നു

baby-2

ചിത്രം 2

നേപ്പാളില്‍ നിന്ന് പുറത്ത് വന്ന ഈ ചിത്രം ഡിസി നേപ്പാള്‍ എന്ന സൈറ്റിലൂടെ എഴുപതിനായിരത്തോളം ലൈക്കുകളും ഷെയറുകളും കിട്ടിയ ചിത്രമാണ്. ഏറ്റവും ഇമോഷണലായ ചിത്രം എന്ന ടൈറ്റിലില്‍ ലോകം ശ്രദ്ധിക്കുകയും, അമ്മ നഷ്ടപ്പെട്ട ഈ കുട്ടിയെ ദത്തെടുക്കാന്‍ വരെ സൈറ്റുമായി പലരും ബന്ധപ്പെടുകയും ഉണ്ടായി.

ഡിസി നേപ്പാള്‍ എന്ന സൈറ്റിന് ഒരു പക്ഷെ ഏറ്റവും മൈലേജ് ഉണ്ടായത് ഈ ചിത്രത്തിലൂടെ ആയിരിക്കും, Toshiki Itoh എന്ന ജാപ്പനീസ് സംവിധായകന്‍ സംവിധാനം ചെയ്ത “Shirish Ko Phool” എന്ന നേപ്പാളി ചിത്രത്തിലെ ഒരു രംഗമാണ് സ്‌ക്രീന്‍ ഷോട്ടായി പ്രചരിക്കുന്നതെന്ന് പലരും അറിഞ്ഞിരുന്നില്ല.. നേപ്പാളില്‍ ഏതെങ്കിലും പ്രകൃതി ദുരന്തത്തിന്റെ ശേഷിപ്പുകളെന്ന രീതിയില്‍ വരെ ചിത്രം പ്രചരിച്ചിരുന്നു. റെഡ്ഡിറ്റ് ഡോട്ട് കോം എന്ന വെബ്‌സൈറ്റ് അത് ഫെയ്ക്കാണെന്ന തെളിവുകളോടെ പോസ്റ്റ് ചെയ്തിട്ടും ഇപ്പൊഴും പലരും ഇത്ഷെയര്‍ ചെയ്യുന്നുണ്ട്.

ഫോട്ട്‌ഷോപ്പ് പോലുള്ള ആധുനിക പിക്ച്ചര്‍ എഡിറ്റിംഗ് സോഫ്റ്റ് വെയറുകള്‍ വന്നതു മുതല്‍ കൃത്രിമമായി രൂപപ്പെടുത്തുന്ന ചിത്രങ്ങളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുകയുണ്ടായി. ഇന്റര്‍നെറ്റിലൂടെ വേഗത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന തട്ടിപ്പിനെയാണ് ഹോക്‌സ് (hoax) എന്നു പറയുന്നത്.

അടുത്ത പേജില്‍ തുടരുന്നു

baby-3

ചിത്രം 3

2015 ഏപ്രില്‍ 25ന് നേപ്പാള്‍ ഭൂകമ്പത്തില്‍ പെട്ട രണ്ടരവയസുകാരിയെ സഹോദരന്‍ പ്രൊട്ടക്റ്റ് ചെയ്യുന്നു എന്ന പേരില്‍ വന്ന ഈ ചിത്രം വലിയ രീതിയില്‍ സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെ പ്രചരിക്കുകയുണ്ടായി. രണ്ടു കുട്ടികള്‍ ആയതിനാലും നേപ്പാള്‍ ഭൂകമ്പം വന്‍ നാശം വിതച്ച സമയമായതിനാലും ഫേസ്ബുക്ക്‌ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ ആളുകള്‍ സത്യാവസ്ത നോക്കാതെ ചിത്രം ഷയറു ചെയ്യുകയും ഒരാഴ്ച്ചക്കാലത്തോളം പലരുടെയും പ്രൊഫൈല്‍ ചിത്രമായും വരെ ഇത് കാണപ്പെട്ടു.

എന്നാല്‍ ഈ ചിത്രം ഹോക്‌സ് ആയിരുന്നു.  Na Son Nguyen എന്ന ഫോട്ടോഗ്രാഫര്‍ 2007ല്‍ വിയറ്റ്‌നാമില്‍ നിന്ന് പകര്‍ത്തിയ ചിത്രമായിരുന്നു ഇത്. വിയറ്റ്‌നാമിലെ  ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ മാതാപിതാക്കള്‍ ജോലിചെയ്തിരുന്നിടത്ത് കുട്ടികള്‍ കളിക്കുകയായിരുന്നു. പെട്ടന്ന് പെണ്‍കുട്ടി കരഞ്ഞപ്പോള്‍ അവളെ ആശ്വസിപ്പിക്കുന്ന രംഗമായിരുന്നു തനിക്ക് അപ്രതീക്ഷിതമായി കിട്ടിയത് എന്നാണ് നാ സന്‍ ബിബിസിയില്‍ നല്‍കിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയത്.

മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ എന്ന രീതിയിലും നേപ്പാള്‍ ഭൂകമ്പത്തിന്റെ ശേഷിപ്പുകള്‍ എന്ന രീതിയിലും വൈറലായ ചിത്രം ഫൈക്കാണെന്ന് ലോകം അറിയുന്നതിനു മുമ്പേ ലക്ഷണക്കനാളുകള്‍ മുഖപുസ്തകത്തിലൂടെ ഇത് ഷയറു ചെയ്ത് കഴിഞ്ഞിരുന്നു.

അടുത്ത പേജില്‍ തുടരുന്നു

hoax-3

ചിത്രം 4

 സിറിയയില്‍ ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് അനാഥനായ ബാലന്‍ മാതാപിതാക്കളുടെ ശവക്കല്ലറയ്ക്ക് നടുവില്‍ വിശ്രമിക്കുന്നു, എന്ന പേരില്‍ ലോകം മുഴുവന്‍ പ്രചരിച്ച ഈ ചിത്രം വെറുമൊരു ആര്‍ട്ട് ഫോട്ടോഗ്രഫി മാത്രമായിരുന്നെന്ന് ലോകം അറിഞ്ഞത് ഏറെ വൈകിയാണ്. മുഖപുസ്തകത്തിലെയും ഇതര സോഷ്യല്‍ മീഡിയയിലെയും വികാരജീവികള്‍ ചിത്രം ദിവസങ്ങല്‍ക്കുള്ളില്‍ വൈറല്‍ ആക്കിയിരുന്നു.

hoax-3a


hoax-3b

Abdel Aziz AlAtibi എന്ന സൗദി അറേബ്യന്‍ ഫോട്ടോ ഗ്രാഫര്‍ തന്റെ പ്രൊജക്റ്റിന്റെ ഭാഗമായി സഹോദരീ പുത്രനായ ഇബ്രാഹിമിനെ ശവക്കല്ലറയ്ക്കു നടുവില്‍ പോസ് ചെയ്യിപ്പിക്കുകയായിരുന്നു. അതിനു ശേഷം ഇന്‍സ്റ്റര്‍ഗ്രാമിലൂടെ പ്രചരിച്ച ചിത്രം സിറിയന്‍ ആഭ്യന്തര കലാപത്തിന്റെ സമയത്ത് വൈറല്‍ ആകുകയായിരുന്നു. തന്റെ ചിത്രം തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ ഫോട്ടോഗ്രാഫര്‍ കൂടുതല്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതോടെയാണ് ചിത്രം ഹോക്‌സ് ആയിരുന്നു എന്ന് ലോകം തിരിച്ചറിഞ്ഞത്.

അടുത്ത പേജില്‍ തുടരുന്നു

marijuvana-malboro

ചിത്രം 5

മാല്‍ബറൊ മരിജ്വാന സിഗരറ്റ് വിപണിയില്‍ എത്തിക്കുന്നു എന്ന പേരില്‍ പ്രചരിച്ച ഈ ചിത്രം ഫോട്ടോഷോപ്പിലൂടെ കൃത്രിമമായി നിര്‍മ്മിച്ചതായിരുന്നു.  അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ മരിജ്വാന ഉപയോഗിക്കുന്നതില്‍ നിലവിലുണ്ടായിരുന്ന നിയമതടസ്സങ്ങള്‍ ഒഴിവാക്കുകയും നിശ്ചിത അളവില്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ നിയമാനുമതി നല്‍കുകയും ചെയ്ത വാര്‍ത്ത പുറത്തു വന്നതില്‍ പിന്നെയാണ് ഈ ഫോട്ടോഷോപ്പ് ചിത്രം ലോകം മുഴുവന്‍ പ്രചരിച്ചത്. Abril Uno എന്ന സൈറ്റിലൂടെയാണ് ചിത്രം പ്രചരിപ്പിച്ചത്. ഒടുവില്‍ ഇത്ഫെയ്ക്കാണെന്ന്‌ തെളിയിക്കാന്‍ മാല്‍ബറോ കമ്പനിക്ക് വലിയ ബുദ്ധിമുട്ടികള്‍ നേരിടേണ്ടി വന്നു.

അടുത്ത പേജില്‍ തുടരുന്നു

gandhi

ചിത്രം 6

മഹാത്മാ ഗാന്ധി ഒരു വിദേശ വനിതയുമായി നൃത്തം ചെയ്യുന്ന ഈ ചിത്രം വലിയ രീതിയില്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച ഒന്നാണ്. എന്നാല്‍ ഈ ചിത്രവും ഹോക്‌സ് ആയിരുന്നു. വയറല്‍ കാറ്റഗറിയില്‍ പെട്ട ചിത്രം യഥാര്‍ത്ഥത്തില്‍ ഓസ്‌ട്രേലിയന്‍ ചലച്ചിത്ര നടി തന്റെ സുഹൃത്തായ നടനോടൊപ്പം സിഡ്‌നിയിലെ ഒരു ക്ലബ്ബില്‍ വിരുന്നിനിടെ നൃത്തം ചെയ്യുന്ന ചിത്രമായിരുന്നു ഇത്.  മഹാത്മാഗാന്ധിയുടെ ശരീരം എത്രത്തോളം മെലിഞ്ഞതായിരുന്നു എന്ന് നമുക്കറിയാം, ചിത്രത്തില്‍ കൈകാലുകളിലെ മസിലുകളുടെ രീതി നോക്കിയാല്‍ മാത്രം ചിത്രം ഫൈക്കായിരുന്നു എന്ന് മനസ്സിലാക്കാന്‍ സാധിക്കും.

അടുത്ത പേജില്‍ തുടരുന്നു

scelton

ചിത്രം 7

ഭീമാകാരമായ അസ്ഥികൂടം സൗദി അറേബ്യയില്‍ കണ്ടെത്തി എന്ന പേരില്‍ 2004ല്‍ പുറത്തുവന്ന ഈ ചിത്രം ലോക ജനത വളരെ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. പല ഓണ്‍ലൈന്‍ മാഗസിനുകളുലും സോഷ്യല്‍ മീഡിയകളിലും ചിത്രം പ്രചരിക്കുകയും ആളുകല്‍ അത്ഭുതത്തൊടു കൂടി ഷയറുചെയ്യുകയും ചെയ്തു.  പിന്നീട് സിറിയയിലും ഇന്ത്യയിലും എല്ലാം ഇതേ ചിത്രത്തോടുകൂടി വന്‍ അസ്ഥികൂടം കണ്ടെത്തി എന്ന വാര്‍ത്ത പുറത്തു വന്നതോടു കൂടിയാണ് ആളുകള്‍ കൂടുതലായി ഇത് ചര്‍ച്ച ചെയ്യുകയും ഹോക്‌സ് ചിത്രമായിരുന്നു ഇതെന്ന് മനസ്സിലാക്കുകയും  ചെയ്തത്.

Worth1000.com  മെമ്പറായ IronKite  “Archaeological Anomalies” എന്ന ഫോട്ടോ എക്‌സിബിഷനില്‍ അയക്കാന്‍ വേണ്ടി 2002ല്‍ രൂപപ്പെടുത്തിയ ചിത്രമായിരുന്നു ഇത്. ആര്‍ക്കിയോളജിക്കല്‍ ഹോക്‌സ് നിര്‍മിക്കുക എന്ന പേരില്‍ നടത്തിയ എക്‌സിബിഷനു വേണ്ടി നിര്‍മ്മിച്ച ചിത്രം ലോകത്തെ ഞെട്ടിച്ചത് ഫോട്ടോഗ്രാഫര്‍ പോലും അറിഞ്ഞത് എറെ വൈകിയാണ്. സമാന രീതിയില്‍ പ്രചരിച്ച ആര്‍ക്കിയോളജിക്കല്‍ ഹോസ്റ്റ് ചിത്രങ്ങള്‍:

scelton-2


scull-1

അടുത്ത പേജില്‍ തുടരുന്നു

pregnant-women

ചിത്രം 8

 Fetal Footprint എന്ന പേരില്‍ പ്രചരിച്ച ഈ ചിത്രം ഹോക്‌സാണെന്ന് ആദ്യമേ പലരും അഭിപ്രായപ്പെട്ടിരുന്നു. ഗര്‍ഭസ്ത ശിശുവിന്റെ കാല്‍പ്പാതത്തിന് ഇത്ര വലുപ്പം കാണുമോ എന്ന സന്ദേഹം ആണ് പലരും ഇത് ഫൈക്കാണെന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കാനുള്ള പ്രധാന കാരണമായി പറയുന്നത്. എന്നിരുന്നാലും ചിത്രവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ഇന്നും തുടരുന്നുണ്ട്.

അടുത്ത പേജില്‍ തുടരുന്നു

zunami

ചിത്രം 9

 2004 ഡിസംബറില്‍ ഏഷ്യന്‍ തീരങ്ങളില്‍ ഉണ്ടായ സുനാമിയുടെ ചിത്രങ്ങളില്‍ ഏറ്റവും അധികം പ്രചരിപ്പിക്കപ്പെട്ട ഈ ചിത്രം ഹോക്‌സ് ആയിരുന്നു.  100 മീറ്റര്‍ ഉയരത്തില്‍ തായ്‌ലന്റിലെ ഫുക്കറ്റ് നഗരത്തില്‍  ഉണ്ടായ സുനാമി തിരമാല എന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ട ചിത്രത്തില്‍ കാണുന്ന നഗരം ഫുക്കറ്റ് അല്ല എന്നതു തന്നെയാണ് ഇത് ഹൊക്‌സ് ആയിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവ്. ചിലിയിലെ ആന്റോഫഗസ്റ്റ. ഗൂഗിളില്‍ ലോകത്തെ പ്രധാന  നഗരങ്ങള്‍ തിരയുമ്പോള്‍ നമുക്ക് കാണാന്‍ സാധിക്കും.

യഥാര്‍ത്ഥ ചിത്രം:

antofegusta

അടുത്ത പേജില്‍ തുടരുന്നു

godz-paw

ചിത്രം 10

ദൈവത്തിന്റെ കൈ എന്ന പേരില്‍ പുറത്തു വന്ന ഈ ചിത്രം ഫ്‌ലോറിഡയില്‍ നിന്ന് 2004ല്‍ ആണു പുറത്ത് വന്നത്. വിശ്വാസികളുകളും അവിശ്വാസികളും പ്രകൃതിയുടെ വികൃതിയായും ദൈവത്തിന്റെ കൈ ആയും എല്ലാം ചിത്രത്തെ വ്യാഖ്യാനിച്ചു. ചിത്രം ദിവസങ്ങല്‍ക്കുള്ളില്‍  പല വഴികളിലൂടെ പ്രചരിപ്പിക്കപ്പെട്ടു, ചിലര്‍ വിശ്വാസത്തിന്റെ പേരില്‍ ചിത്രമുപയോഗിച്ച് പണം തട്ടിയതായും വാര്‍ത്തകളുണ്ട്. എന്നാല്‍ ചിത്രം ഡിജിറ്റല്‍ വര്‍ക്ക് ആയിരുന്നു.  മറ്റു ചിത്രങ്ങല്‍ പോലെ ഹൊക്‌സ് എന്ന് പലരും കാണിച്ചിട്ടും ഇതിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തു വന്നിട്ടും ഇന്നും ദൈവത്തിന്റെ കൈ  തന്നെയെന്ന് വിശ്വസിച്ച് ആരാധിക്കുന്നവര്‍ നിരവധി ഉണ്ടത്രെ.

അറുപതിനായിരത്തോളം ആളുകള്‍ ഒരു ചലചിത്രത്തിലെ രംഗം നേപ്പാള്‍ ഭൂകമ്പത്തിന്റെ ശേഷിപ്പുകള്‍ എന്ന പേരില്‍ ഷയര്‍ ചെയ്തപ്പോള്‍ ഒന്നോ രണ്ടൊ പേര്‍ക്കു മാത്രമാണ് അത് ഹോക്‌സ് ആയിരുന്നു എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞത്. ഹോക്‌സ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് കൃത്യമായ ലക്ഷ്യങ്ങള്‍ ഉണ്ട് പൊതുവെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടതാവാം അത്. അല്ലാത്ത പക്ഷം ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ മനോരോഗികളാണെന്ന് പറയേണ്ടി വരും. എന്തായാലും ലൈക്കും കമന്റും ഷെയറുമെല്ലാം ശ്രദ്ധിച്ചു ചെയ്യുന്നതാണു നല്ലത് നമ്മുടെ വിരല്‍ തുമ്പില്‍ നിന്ന് പോവുന്ന ഓരോ  ക്ലിക്കിലും വിഡ്ഡികളാവുന്നത് നമ്മള്‍ തന്നെ.


കൂടുതല്‍ വായനയ്ക്ക്:

ലോകത്തെ ഇളക്കിമറിച്ച 21 കവര്‍ ചിത്രങ്ങള്‍ (13th August 2014)

മലയാളി ആഘോഷിച്ച സ്ത്രീവിരുദ്ധ സിനിമാ ഡയലോഗുകള്‍ (18th September 2014)