| Friday, 22nd December 2017, 1:24 pm

'2020 ഓടെ പത്തുകോടി തൊഴിലുകള്‍ സൃഷ്ടിക്കും; ഇറക്കുമതി പരമാവധി കുറയ്ക്കും'; പുതിയ തള്ളുമായി കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ പ്രധാന വികസന പദ്ധതിയായ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ രണ്ടായിരത്തി ഇരുപതാവുമ്പോഴേക്കും 10 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന നീതി ആയോഗ് ഡയറക്ടടര്‍ അനില്‍ ശ്രീവാസ്തവ.

ദല്‍ഹിയില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ നിരവധി നിക്ഷേപ അവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും അതിനായുള്ള ശ്രമങ്ങള്‍ നിരന്തരം നടക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

സാങ്കേതികത ഉപയോഗിച്ചുകൊണ്ടുള്ള വികസന ശ്രമങ്ങളാണ് രാജ്യത്ത് നടപ്പാക്കാന്‍ ഉദ്ദശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020 ആവുമ്പോഴേക്കും രാജ്യത്തെ യുവാക്കള്‍ക്ക് 10 കോടി ജോലികള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും അതിലൂടെ ഇറക്കുമതി കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more