ന്യൂദല്‍ഹി: കര്‍ഷക സമരത്തെ നേരിടാന്‍ വീണ്ടും ഇന്റര്‍നെറ്റ് വിച്ഛേദിച്ച് കേന്ദ്രസര്‍ക്കാര്‍. സിംഗു, ഖാസിപൂര്‍, തിക്രി അതിര്‍ത്തികളിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്‍ര്‍നെറ്റ് വിച്ഛേദിച്ചത്.
ശനിയാഴ്ച രാത്രി 11:59 വരെയാണ് ഇന്റര്‍നെറ്റ് ബന്ധത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ ജനുവരി 29 നും അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് വിലക്കിയിരുന്നു.
അതേസമയം കര്‍ഷക സമരം അടിച്ചമര്‍ത്താനുള്ള കേന്ദ്രത്തിന്റെ നീക്കങ്ങള്‍ ഏതുവിധേനയും പ്രതിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് രംഗത്തെത്തി.
ഖാസിപ്പൂരില്‍ കര്‍ഷകര്‍ നടത്തുന്ന സമരം ഒക്ടോബര്‍ രണ്ട് വരെ തുടരാനാണ് തങ്ങളുടെ തീരുമാനമെന്ന് ടികായത് പറഞ്ഞു. സമരം അക്രമാസക്തമാകില്ലെന്നും സമാധാനപരമായി തന്നെ മുന്നോട്ടുപോകുമെന്നും ടികായത് പറഞ്ഞു.
‘ഖാസിപ്പൂരിലെ പാടങ്ങള്‍ ഞങ്ങള്‍ ഉഴുതുമറിച്ച് കൃഷി ആരംഭിക്കും. പ്രദേശത്തെ കര്‍ഷകരെയും ഒപ്പം കൂട്ടും’, ടികായത് പറഞ്ഞു.
സ്‌കൂള്‍ ബസുകള്‍, ആംബുലന്‍സുകള്‍, അവശ്യവസ്തുക്കളുമായി പോകുന്ന വാഹനങ്ങള്‍ എന്നിവ കടത്തിവിടുമെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചത്.
റിപ്പബ്ലിക് ദിനത്തിലുണ്ടായ സംഘര്‍ഷം കണക്കിലെടുത്ത് പ്രദേശത്ത് അതീവ സുരക്ഷ ഏര്‍പ്പെടുത്തുമെന്നാണ് ദല്‍ഹി പൊലീസ് അറിയിച്ചത്.
അതേസമയം ദല്‍ഹിയിലേക്ക് കടക്കില്ലെന്ന് കര്‍ഷകര്‍ നേരത്തെ അറിയിച്ചിരുന്നു. കര്‍ഷകര്‍ ദല്‍ഹിയിലേക്ക് പ്രവേശിക്കാതിരിക്കാനായി നിരകളായി ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.
വഴിതടയല്‍ സമരത്തിനിടെ സംഘര്‍ഷമുണ്ടായത് വാര്‍ത്തയായിരുന്നു. തുടര്‍ന്ന് സി.പി.ഐ നേതാവ് ആനി രാജയടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മൂന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ കരുതല്‍ തടങ്കലിലാണെന്നാണ് പുറത്തുവരുന്ന വിവരം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക