| Saturday, 11th April 2020, 2:14 pm

ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും ആദ്യ ശമ്പളം വാങ്ങി മടങ്ങിയ നഴ്‌സ് റോഡപകടത്തില്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുന്നംകുളം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന നഴ്‌സ് ആദ്യ ശമ്പളവും വാങ്ങി മടങ്ങവെ റോഡപകടത്തില്‍ മരിച്ചു. കുന്നംകുളം താലൂക്ക് ആശുപത്രിയിലെ താത്കാലിക നഴ്‌സ് ആയിരുന്ന ആഷിഫാണ് മരിച്ചത്.

ഐസൊലേഷന്‍ വാര്‍ഡിലെ സേവനത്തിനുള്ള വേതനം വാങ്ങി തിരിച്ചു പോകുമ്പോഴാണ് അപകടമുണ്ടാവുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്.

എഫ്.സി.ഐയില്‍ നിന്നും അരി കയറ്റി വന്ന ലോറിയിടിച്ചാണ് അപകടമുണ്ടാവുന്നത്. മുളങ്കുന്നത്തുകാവില്‍ നിന്നും വരികയായിരുന്ന ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.

താലൂക്ക് ആശുപത്രിയില്‍ ആദ്യ വൈറസ് ബാധിച്ചയാളെ മെഡിക്കല്‍ കോളെജില്‍ എത്തിക്കാനും വാഹനം അണു വിമുക്തമാക്കാനും മുന്നില്‍ തന്നെയുണ്ടായിരുന്നു ആഷിഫ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതുപോലൊരു പ്രതിസന്ധി ഘട്ടത്തില്‍ സമയക്രമം നോക്കാതെ ജോലി ചെയ്യാന്‍ ആഷിഫ് മടികാണിച്ചിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

ചാവക്കാട് തൊട്ടാപ്പ് ആനാംകടവില്‍ അബ്ദുവിന്റെയും ഷമീറയുടെയും മകനാണ് ആഷിഫ്.

ആഷിഫിന്റെ അപകട മരണം ഏറെ വേദനയുണ്ടാക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ പ്രതികരിച്ചിരുന്നു. കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രണ്ടാഴ്ചയോളം ഐസൊലേഷന്‍ വാര്‍ഡില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ച ആഷിഫിന്റെ വേര്‍പാടില്‍ ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

We use cookies to give you the best possible experience. Learn more