| Friday, 21st December 2018, 11:07 am

കെ.എസ്.ആർ.ടി.സിയിൽ താൽക്കാലിക ഡ്രൈവർമാരെ നിയമിക്കാമെന്ന് ഹൈകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നിയമം അനുവദിച്ചാൽ മാത്രം കെ.എസ്.ആർ.ടി.സിയിൽ താൽക്കാലിക കണ്ടക്ടർമാരെ നിയമിക്കാമെന്ന് ഹൈകോടതി. പുറത്തായ താൽക്കാലിക ജീവനക്കാർക്ക് കേസിൽ കക്ഷി ചേരാനും ഹൈകോടതി അനുവാദം നൽകി.

Also Read സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതില്‍ പ്രതിഷേധിച്ച് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജിവെച്ചു

പി.എസ്.സി. ഉദ്യോഗാർത്ഥികളും പിരിച്ചു വിട്ട താൽകാലിക കണ്ടക്ടർമാർ നൽകിയ രണ്ട് ഹർജികളാണ് ഹൈകോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. ഇതിൻമേലാണ് കോടതി ഇപ്പോൾ ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

പി.എസ്.സി. വഴിയല്ലാതെയുള്ള എല്ലാ നിയമനങ്ങളും ഭരണഘടനാ വിരുദ്ധമാണെന്നും കോടതി പറഞ്ഞു. കെ.എസ്.ആർ.ടി.സിയുടെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമെങ്കിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി ജീവനക്കാരെ നിയമിക്കാം എന്നും കോടതി പറഞ്ഞു.

പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാം എന്ന് കോടതി പറഞ്ഞിട്ടില്ല. പിരിച്ചുവിട്ട താൽക്കാലിക കണ്ടക്ടർമാരെ(എം.പാനലുകാർ) നിയമിക്കാൻ നിയമം അനുശാസിക്കുന്നുണ്ടെങ്കിൽ മാത്രമേ സാധിക്കൂ എന്ന് കോടതി പരാമർശിച്ചു.

കെ.എസ്.ആര്‍.ടി.സിയിലെ 3861 താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ക്കുള്ള പിരിച്ചുവിടാന്‍ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. റിസര്‍വ് കണ്ടക്ടര്‍ നിയമനത്തിനു പി.എസ്.സി അഡ്വൈസ് ചെയ്തവര്‍ക്കു ജോലി നല്‍കാനായിരുന്നു ഇത്. കെ എസ് ആര്‍ ടി സി പിരിച്ചുവിടല്‍ നടപടി തുടങ്ങിയതോടെ നിരവധി സര്‍വീസുകള്‍ തടസ്സപ്പെട്ടിരുന്നു.

Also Read പ്രതിപക്ഷ ഐക്യം ബി.ജെ.പിക്കൊരു ഭീഷണിയല്ല; ആ സൗഹൃദത്തിനുള്ള കാരണമാണ് ഞങ്ങളുടെ ശക്തി” മഹാഗത് ബന്ധിനെതിരെ നിതിന്‍ ഗഡ്കരി

അതേസമയം എം.പാനല്‍ കണ്ടക്ടര്‍മാര്‍ക്ക് പകരം പി.എസ്.സി ലിസ്റ്റില്‍ നിന്ന് നിയമിക്കപ്പെടുന്ന കണ്ടക്ടര്‍മാര്‍ക്ക് നിയമനഉത്തരവ് നല്‍കി തുടങ്ങിയിരുന്നു. ആദ്യത്തെ എഴുന്നൂറ് പേരില്‍ 250പേര്‍ മാത്രമാണ് ഹാജരായത്. ആകെ 4051 പേര്‍ക്കാണ് പിഎസ്സി അഡൈ്വസ് മെമ്മോ അയച്ചിരുന്നത്. ഹാജരാകുന്ന മുഴുവന്‍പേര്‍ക്കും നിയമന ഉത്തരവ് നല്‍കിയശേഷം അതാത് ജില്ലകളിലേക്ക് അയക്കും.

ഒരാഴ്ചക്കുള്ളില്‍ ഇവരെ പൂര്‍ണമായിട്ടും സജ്ജരാക്കാന്‍ കഴിയുമെന്നാണ് കെ.എസ്.ആര്‍.ടി.സി കഴിയുമെന്നാണ് കരുതിരുന്നത്. അഡ്വൈസ്‌ മൈമ്മോ ലഭിച്ച എല്ലാവരോടും എത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും എല്ലാവരും വന്നിരുന്നില്ല. ഇവരില്‍ പലര്‍ക്കും മറ്റു ജോലികള്‍ ലഭിച്ചിട്ടുണ്ടാകാം എന്ന് പി.എസ്.സി. പറയുന്നു.

We use cookies to give you the best possible experience. Learn more