| Saturday, 7th July 2018, 8:07 am

പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരം; 300 കോടിയുടെ കാഴ്ച ബംഗ്ലാവ് നിര്‍മിക്കണമെന്ന് കേന്ദ്രം: കടുത്ത എതിര്‍പ്പുമായി തിരുവിതാംകൂര്‍ കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ നിന്ന് കണ്ടെടുത്ത നിധിശേഖരം ജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ഭൂഗര്‍ഭ കാഴ്ച ബംഗ്ലാവ് നിര്‍മ്മിക്കാമെന്ന നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ ദിവസം ക്ഷേത്രത്തിന്റെ പുരോഗതി വിലയിരുത്താനെത്തിയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് ഈ പദ്ധതി നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.

എന്നാല്‍ ക്ഷേത്രത്തിനുള്ളിലെ നിധിശേഖരം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ്  തിരുവിതാംകൂര്‍    കുടുംബമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിധിശേഖരം പുറത്തെടുക്കാന്‍ തയ്യാറല്ലെന്ന നിലപാടില്‍ തന്നെയാണ് തിരുവിതാംകൂര്‍ കുടുംബം.


ALSO READ: യുവാവിനെ വെടിവെച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു


തങ്ങളുടെ നിലപാട് മുമ്പും തിരുവിതാംകൂര്‍ കുടുംബം വ്യക്തമാക്കിയതാണ്. സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ നിധിശേഖരത്തിന്റെ ത്രിമാനചിത്രങ്ങളുടെ പ്രദര്‍ശനമാകാമെന്ന് അറിയിച്ചതായി കൊട്ടാരം പ്രതിനിധി ആദിത്യവര്‍മ അറിയിച്ചു.

ക്ഷേത്രം സ്ഥിതിചെയ്യുന്ന കോട്ടയ്ക്കകത്തെ വിവിധ റെസിഡന്റ്സ് അസോസിയേഷനുകളും കാഴ്ചബംഗ്ലാവ് നിര്‍മാണത്തെ തുടക്കം മുതല്‍ എതിര്‍ത്തിരുന്നു.

അതേസമയം 2012 ലാണ് ക്ഷേത്രത്തിനുള്ളിലെ നിധിശേഖരത്തിന്റെ കണക്കെടുക്കാന്‍ തുടങ്ങിയത്. ഇതോടൊപ്പം നിധിശേഖരത്തിന്റെ ഫോട്ടോയെടുക്കാനും ഡോക്യുമെന്റ് ചെയ്യാനും നിര്‍ദ്ദേശമുണ്ടായിരുന്നു.


ALSO READ: ബീഫിന്റെ പേരില്‍ ആള്‍ക്കൂട്ട കൊലപാതകം: ജാമ്യം ലഭിച്ച പ്രതികള്‍ക്ക് കേന്ദ്രമന്ത്രിയുടെ സ്വീകരണം


സുപ്രിം കോടതി നിയമിച്ച ഈ സമിതി ക്ഷേത്രത്തിന്റെ നിധിശേഖരം പ്രദര്‍ശിപ്പിക്കുന്നതിനെപ്പറ്റിയുള്ള സാധ്യതകള്‍ പഠിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നതാണ്.

We use cookies to give you the best possible experience. Learn more