| Wednesday, 25th April 2018, 8:34 am

ഒഡീഷയില്‍ ക്ഷേത്രപൂജാരി യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുവനേശ്വര്‍: ഒഡീഷയില്‍ ക്ഷേത്രപൂജാരി യുവതിയെ പീഡിപ്പിച്ച് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായി പരാതി. സ്വര്‍ണപണയ വായ്പ നല്‍കാമെന്ന വാഗ്ദാനം നല്‍കി സരോജ് കുമാര്‍ ദാഷ് എന്ന പൂജാരി തന്നെ പീഡിപ്പിച്ചെന്നാണ് മഹിളാ പൊലീസ് സ്റ്റേഷനില്‍ യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്.

സ്വര്‍ണം പണയംവെച്ച് പണം വാങ്ങാനായി സരോജ് കുമാറിന്റെ വീട്ടിലേക്കു പോയ യുവതിക്ക് അയാള്‍ കുടിക്കാന്‍ വെള്ളം നല്‍കിയിരുന്നു. ഇതുകഴിച്ച യുവതി ബോധരഹിതയാവുകയും തുടര്‍ന്ന് സരോജ് യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയുമായിരുന്നു.

ഈ വീഡിയോ കാട്ടി പൂജാരി ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ യുവതിയെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. എന്നാല്‍ യുവതി ഇതിന് വിസമ്മതിച്ചു. ഇതോടെ പൂജാരി വാട്‌സ്ആപ്പ് വഴി വീഡിയോ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും യുവതിയുടെ ഭര്‍ത്താവിനും അയക്കുകയായിരുന്നു.


Also Read: ആണ്‍കുട്ടികളെ ഉത്തരവാദിത്വ ബോധത്തോടെ വളര്‍ത്തണം; പെണ്‍കുട്ടികളെ ബഹുമാനിക്കാന്‍ പഠിപ്പിക്കണമെന്നും പ്രധാനമന്ത്രി


യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസില്‍ അന്വേഷണം ആരംഭിച്ചു.

ഒഡീഷയില്‍ ചൊവ്വാഴ്ച അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്തതിനു പിന്നാലെയാണ് ഈ സംഭവവും പുറത്തായിരിക്കുന്നത്. അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ 15കാരനെ അറസ്റ്റു ചെയ്തിരുന്നു.

വീടിനു പുറത്തു കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ അയല്‍വാസിയായ പതിനഞ്ചുകാരന്‍ പീഡിപ്പിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more