| Sunday, 17th November 2019, 10:06 am

സ്ഥലം മാറിപ്പോകുന്ന പള്ളി ഇമാമിന് യാത്രയയപ്പ് നല്‍കി അമ്പലകമ്മിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുറ്റ്യാടി: 24 വര്‍ഷം നാട്ടുകാരുടെ പ്രിയപ്പെട്ടവനായി ജീവിച്ച പള്ളി ഇമാമിന് സ്ഥലം മാറ്റമായപ്പോള്‍ ക്ഷേത്ര മുറ്റത്ത് യാത്രയയപ്പ് നല്‍കി അമ്പലക്കമ്മിറ്റി. കുറ്റ്യാടിയിലെ വേളം എന്ന ഗ്രാമമാണ് സൗഹാര്‍ദത്തിന്റെ ഈ ഊട്ടിയുറപ്പിക്കലിന് വേദിയായത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ശാന്തി നഗര്‍ ജുമാ മസ്ജിദ് ഇമാം ആയ എം. സഈദ് മൗലവിക്കാണ് ശാന്തി നഗര്‍ മഠത്തില്‍ കുന്നുമ്മല്‍ കുട്ടിച്ചാത്തന്‍ ഭഗവതി ക്ഷേത്ര കമ്മിറ്റി യാത്രയയപ്പ് നല്‍കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആലപ്പുഴ സ്വദേശിയായ ഇമാം സഈദ് മൗലവി 24 വര്‍ഷമായി ഇമാമായും ഖതീബായും ശാന്തി നഗര്‍ ഇല്‍ മദ്‌റുസത്തുല്‍ ഇസ്‌ലാമിയ പ്രിന്‍സിപ്പലായും വേളത്ത് ജോലി ചെയ്ത് വരികയായിരുന്നു. കുന്ദംകുളത്തേക്കാണ് ഇദ്ദേഹത്തിനു മാറ്റം.

ക്ഷേത്ര മുറ്റത്ത് ഇദ്ദേഹത്തിനൊരുക്കിയ യാത്രയയപ്പ് യോഗം എടത്തില്‍ വിജയന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഇ.അബ്ദുല്ല ഹാജി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് സി.പി സുകുമാരന്‍ എന്നിവര്‍ ഉപഹാരം നല്‍കി. ഒപ്പം നാട്ടുകാര്‍ യാത്രയയപ്പ് വേളയില്‍ സംസാരിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more