| Sunday, 24th March 2019, 10:35 am

കേരളത്തിൽ താപനില 40 ഡിഗ്രി സെൽഷ്യസിൽ; കൊടും വരൾച്ചയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംസ്ഥാനത്ത് വേനല്‍ ശക്തമാകുന്നുവെന്ന് റിപ്പോർട്ട്. എറണാകുളം, തൃശൂര്‍, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ താപനില നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും ചൂട് ഉയരാൻ സാധ്യതയുണ്ട്. സൂര്യാഘാതം നിൽക്കാനുള്ള സാധ്യതയും കൂടുതലാണ്.

Also Read വാസ്തു തടസ്സമായി; ലോട്ടറിയടിച്ച് കിട്ടിയ ഫ്ലാറ്റ് വേണ്ടെന്നു വെച്ച് ശിവസേന പ്രവർത്തകൻ

പാലക്കാട് ജില്ലയില്‍ ഏറ്റവും ഉയര്‍ന്ന താപനില ഇപ്പോൾ 40 ഡിഗ്രി സെൽഷ്യസാണ്. അധികം വൈകാതെ തന്നെ കേരളത്തിലേക്ക് കൊടും വരൾച്ച എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ കണക്ക് കൂട്ടുന്നത്. നിലവിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി സൂര്യതാപം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

Also Read രാഹുലിന് പിന്നാലെ ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ മോദിയും

അടുത്തിടെയൊന്നും വേനൽ മഴ പെയ്യാനും സാധ്യതയില്ലെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. രാവിലെ പതിനൊന്ന് മണി മുതല്‍ ഉച്ചയ്‍ക്ക് മൂന്ന് മണിവരെയുള്ള സമയത്ത് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര ദുരന്ത നിവാരണ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്നും ദാഹജലം കയ്യിൽ കരുതണമെന്നും ഏജൻസി പറഞ്ഞിട്ടുണ്ട്.

We use cookies to give you the best possible experience. Learn more