ഏകദിന ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് സൗത്ത് ആഫ്രിക്കക്കെതിരെ 38 റണ്‍സിന്റെ അട്ടിമറി വിജയം സ്വന്തമാക്കിയിരുന്നു. ഈ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ സൗത്ത് ആഫ്രിക്കന്‍ നായകന്‍ ടെംബ ബാവുമ നിരാശ പ്രകടിപ്പിച്ചു.
നെതര്‍ലന്‍ഡ്‌സുമായുള്ള ഈ തോല്‍വി മറക്കാന്‍ കഴിയില്ലെന്നും അത് വേദനിപ്പിക്കുമെന്നുമാണ് ബാവുമ പറഞ്ഞത്.
‘ഈ തോല്‍വി ഒരിക്കലും മറക്കാന്‍ കഴിയില്ല. അത് ടീമിനെ വേദനിപ്പിക്കുകയും ചെയ്യുന്നു,’ മത്സരശേഷം ബാവുമ പറഞ്ഞു.
കഴിഞ്ഞവര്‍ഷം നടന്ന ടി-20 ലോകകപ്പിലും സൗത്ത് ആഫ്രിക്ക നെതര്‍ലന്‍ഡ്സിനോട് തോറ്റു പുറത്തായിരുന്നു. ഈ ലോകകപ്പിലും ഇത് വീണ്ടും ആവര്‍ത്തിച്ചത് കടുത്ത നിരാശയാണ് ദക്ഷിണാഫ്രിക്കന്‍ ടീമിന് നല്‍കുന്നത്. ലോകകപ്പില്‍ രണ്ട് തവണയും നെതര്‍ലന്‍ഡ്‌സിനോട് തോറ്റ ക്യാപ്റ്റന്‍ എന്ന നാണക്കേടും ബാവുമ സ്വന്തമാക്കി.
ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സൗത്താഫ്രിക്കന്‍ ടീം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ സൗത്താഫ്രിക്കയുടെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ചു കൊണ്ടായിരുന്നു നെതര്‍ലന്‍ഡ്‌സിന്റെ പ്രകടനം. 69 പന്തില്‍ 78 റണ്‍സ് നേടി നായകന്‍ എഡ്വേര്‍ഡ്സ് ഡച്ച് പടയെ മുന്നില്‍ നിന്നും നയിച്ചപ്പോള്‍ നെതര്‍ലാന്‍ഡ്സ് 43 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സ് വിജയലക്ഷ്യം പ്രോട്ടീസിന് മുന്നില്‍ കെട്ടിപ്പടുത്തുയര്‍ത്തുയായിരുന്നു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് ആഫ്രിക്ക 42.5 ഓവറില്‍ 207 റണ്‍സിന് പുറത്താവുകയായിരുന്നു. ഇതോടെ 38 റസിന്റെ അവിമരണീയ വിജയം ഓറഞ്ച് പട പിടിച്ചെടുക്കുകയായിരുന്നു.
ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളും ജയിച്ചു വന്ന പ്രോട്ടീസിന് ഈ ഞെട്ടിക്കുന്ന തോല്‍വി കടുത്ത തിരിച്ചടിയാണ് നല്‍കിയത്. എന്നാല്‍ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയമറിഞ്ഞ നെതര്‍ലന്‍ഡ്സിന് ഈ വിജയം മുന്നോട്ടുള്ള കുതിപ്പിന് വലിയ അവിശ്വാസം ആയിരിക്കും നല്‍കുക.
Content Highlight: Temba Bavuma share the disappointment of the losses against Netherlands.