വിന്‍ഡീസിനെതിരെയുള്ള ടെസ്റ്റില്‍ തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കി പ്രോട്ടിയാസിന്റെ ഇടിമിന്നല്‍
Sports News
വിന്‍ഡീസിനെതിരെയുള്ള ടെസ്റ്റില്‍ തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കി പ്രോട്ടിയാസിന്റെ ഇടിമിന്നല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 9th August 2024, 5:49 pm

സൗത്ത് ആഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ ആരംഭിച്ചു.

മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നിലവിന്‍ ആദ്യ ദിനം പൂര്‍ത്തിയായപ്പോള്‍ പ്രോട്ടിയാസ് 113 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സാണ് നേടിയത്. ടീമിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ തെമ്പ ബാവുമയാണ്.

182 പന്തില്‍ ഒരു സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 86 റണ്‍സാണ് താരം നേടിയത്. ഓപ്പണര്‍ ടോണി ഡി സൊറാസി 145 പന്തില്‍ രണ്ട് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 78 റണ്‍സും നേടിയിരുന്നു.

ക്യാപ്റ്റന്‍ തെമ്പ മികച്ച ക്ലാസിക്ക് പ്രകടനമാണ് ക്രീസില്‍ പുറത്തെടുത്തത്. ഇതോടെ താരം ടെസ്റ്റ് കരിയറില്‍ ഒരു മിന്നും നേട്ടമാണ് സ്വന്തമാക്കിയത്. താരത്തിന് ടെസ്റ്റില്‍ 3000 റണ്‍സ് എന്ന നാഴികകല്ലിലെത്താനാണ് സാധിച്ചത്. വിന്‍ഡീസിന്റെ തകര്‍പ്പന്‍ പേസ് ബൗളര്‍ ജെയ്ഡന്‍ സീല്‍സിന്റെ പന്തില്‍ എല്‍.ബി.ഡബ്ല്യുവില്‍ കുരുങ്ങുകയായിരുന്നു തെമ്പ.

ടീമിന് വേണ്ടി നിലവില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ വിയാന്‍ മുള്‍ഡര്‍ 39 റണ്‍സുമായും കഗീസോ റബാദയുമാണ് ക്രീസില്‍.

വിന്‍ഡീസിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ജോമല്‍ വാരിക്കനാണ് 20 ഓവറില്‍ രണ്ട മെയ്ഡന്‍ അടക്കം 66 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് നേടിയത്.

ഓഗസ്റ്റ് 15 മുതല്‍ 20 വരെയാണ് ഇരുവരും തമ്മിലുള്ള രണ്ടാം ടെസ്റ്റ മത്സരം. അതിന് ശേഷം മൂന്ന് ടി-20 പരമ്പരയാണ് ഇരുവര്‍ക്കുമുള്ളത്. ഓഗസ്റ്റ് 24, 26, 28 എന്നീ തീയതികളിലാണ് മത്സരം.

 

Content Highlight: Temba Bavuma In Great Achievement Against West Indies