ദക്ഷിണാഫ്രിക്കന്‍ ടി-20 ലീഗ് ലേലത്തില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംബ ബാവുമയെ ആരും വാങ്ങിയില്ലായിരുന്നു. തന്നെ ആരും എടുക്കാത്തതിനുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.
32 വയസുകാരനായ അദ്ദേഹം വളരെ വിഷമിച്ചാണ് ഇതിന് മറുപടി നല്‍കിയത്. പുതിയ ലീഗില്‍ ഏതെങ്കിലും ഫ്രാഞ്ചൈസികള്‍ എടുക്കുമെന്ന് കരുതിയതായി അദ്ദേഹം പറയുന്നു.
തളര്‍ന്ന് പോയെന്നും ഒരുപാട് നിരാശനായെന്നും കുടുംബം പോലും വിഷമിച്ചെന്നും അദ്ദേഹം പറഞ്ഞു.
‘ലേലത്തില്‍ ആരും എടുക്കാതെ പോയപ്പോള്‍ എനിക്ക് നിരാശ തോന്നി. അത് എന്നെ ബാധിച്ചില്ലെന്ന് പറഞ്ഞാല്‍ കള്ളമാകും. ഒരു ഫ്രാഞ്ചൈസി ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എന്റെ കുടുംബം പോലും അസന്തുഷ്ടരാണ്,” ലേലത്തിന് ശേഷം ബാവുമ പറഞ്ഞു.
ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്സ്, ജോഹാന്നസ്ബര്‍ഗ സൂപ്പര്‍ കിങ്‌സ്, എം.ഐ. കേപ്ടൗണ്‍, പാര്‍ള്‍ റോയല്‍സ്, പ്രിട്ടോറിയ ക്യാപിറ്റല്‍സ്, സണ്‍റൈസേഴ്സ് ഈസ്റ്റേണ്‍ കേപ് എന്നിവരാണ് താരങ്ങള്‍ക്കായി ലേലം വിളിച്ചത്.
ദക്ഷിണാഫ്രിക്കന്‍ താരം ട്രിസ്റ്റാന്‍ സ്റ്റ്ബ്‌സാണ് ലേലത്തില്‍ ഏറ്റവും കൂടുതല്‍ പണം വാരിയത്. ഈസ്റ്റേഴ്ണ്‍ കേപാണ് താരത്തെ സ്വന്തമാക്കിയത്. 9.2 മില്യണ്‍ റണ്ടിനാണ് (Rand) അദ്ദേഹത്തെ സ്വന്തമാക്കിയത്.
ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് നായകന്‍ ഡീന്‍ എല്‍ഗറിനെയും ടീമുകളൊന്നും ലേലത്തില്‍ എടുത്തില്ലായിരുന്നു.
ദക്ഷിണാഫ്രിക്കന്‍ കോച്ച് ബാവുമക്ക് സപ്പോര്‍ട്ട് നല്‍കി രംഗത്തെത്തിയിരുന്നു.
Content Highlight: Temba Bavuma breaks his silence on not Getting picked by any team in Auction for South Africa t20 league