ഹൈദരാബാദ്: തെലുങ്ക് സിനിമാനിര്‍മാതാവും പി.ആര്‍.ഓയുമായ മഹേഷ് കൊനേരു അന്തരിച്ചു. 40 വയസ്സായിരുന്നു. വിശാഖ പട്ടണത്തിലെ വസതിയില്‍ കുഴഞ്ഞുവീണ മഹേഷിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.
ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.
ഈസ്റ്റ് കോസ്റ്റ് പ്രൊഡക്ഷന്‍സ് എന്ന പേരില്‍ സിനിമ കമ്പനി സ്വന്തമായുണ്ടായിരുന്ന മഹേഷ്, മിസ് ഇന്ത്യ, 118, തിമരുസു തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്.
ജൂനിയര്‍ എന്‍.ടി.ആര്‍, കല്യാണ്‍ റാം, നന്ദമൂരി ബാലകൃഷ്ണ തുടങ്ങിയവരുടെ പി.ആര്‍.ഒ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബാഹുബലി അടക്കമുള്ള ബിഗ് ബഡ്ജറ്റ് സിനിമകളുടെ പി.ആര്‍ ഗ്രൂപ്പിലും മഹേഷ് അംഗമായിരുന്നു.
തെലുങ്ക് സിനിമാ ലോകത്തെ പ്രമുഖര്‍ മഹേഷിന് അന്ത്യാഞ്ജലികളര്‍പ്പിച്ചു കൊണ്ടുള്ള കുറിപ്പുകള്‍ പങ്കുവെച്ചിട്ടുണ്ട്.
‘ വിശ്വസിക്കാനാവുന്നില്ല, സുഹൃത്തും വഴികാട്ടിയും അഭ്യുദയകാംക്ഷിയുമായുള്ള അദ്ദേഹം ഇനിയില്ല. ഞങ്ങളുടെ ശക്തിയായിരുന്നു അദ്ദേഹം. തെലുങ്ക് സിനിമാ ലോകത്തിനും എനിക്ക് വ്യക്തിപരമായും നികത്താനാവാത്ത നഷ്ടമാണ്,’ എന്നാണ് കല്യാണ്‍ റാം അദ്ദേഹത്തിന് ആദരാഞ്‌ലികളര്‍പ്പിച്ച് ട്വീറ്റ് ചെയ്തത്.
കൂടാതെ ജൂനിയര്‍ എന്‍.ടി.ആര്‍, സംവിധായകന്‍ മാരുതി, വൃന്ദ പ്രസാദ്, സത്യദേവ്, വംശി ശേഖര്‍, ഹേമന്ത് കുമാര്‍ തുടങ്ങി ഒട്ടനേകം പേര്‍ മഹേഷിന് ആദരാഞ്ജലികളര്‍പ്പിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Telugu Producer Mahedh Koneru passed away