തെലുങ്ക് സിനിമക്ക് ലഭിച്ചത് പത്ത് ചലച്ചിത്ര പുരസ്‌കാരങ്ങള്‍; ആറും ആര്‍.ആര്‍.ആറിന്
2021 ദേശീയ ചലച്ചിത്രം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മികച്ച സിനിമയായി റോക്കട്രി ദി നമ്പി ഇഫക്ടാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആലിയ ഭട്ടും കൃതി സനണും മികച്ച നടിമാരായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച നടനായി അല്ലു അര്‍ജുനെയാണ് തെരഞ്ഞെടുത്തത്. പുഷ്പയിലെ പ്രകടനമാണ് താരത്തെ മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
അല്ലു അര്‍ജുന്റേത് ഉള്‍പ്പെടെ പത്ത് അവാര്‍ഡുകളാണ് ഇത്തവണ തെലുങ്ക് സിനിമക്ക് ലഭിച്ചത്. ഇതില്‍ ആറും നേടിയിരിക്കുന്നത് ആര്‍.ആര്‍.ആറാണ്.
തെലുങ്ക് സിനിമക്ക് ലഭിച്ച അവാര്‍ഡുകള്‍
1. മികച്ച നടന്‍ – അല്ലു അര്‍ജുന്‍ (പുഷ്പ)
2. മികച്ച സംഗീത സംവിധായകന്‍ – ദേവി ശ്രീ പ്രസാദ് (പുഷ്പ)
3. ജനപ്രിയ ചിത്രം – ആര്‍.ആര്‍.ആര്‍
4. പശ്ചാത്തല സംഗീതം – എം.എം. കീരവാണി ( ആര്‍.ആര്‍.ആര്‍)
5. ഗായകന്‍ – കാലഭൈരവന്‍ (ആര്‍.ആര്‍.ആര്‍)
6. സ്‌പെഷ്യല്‍ എഫക്ട് – ആര്‍.ആര്‍.ആര്‍
7. കൊറിയോഗ്രഫി – പ്രേം രാക്ഷിത് (ആര്‍.ആര്‍.ആര്‍)
8. ആക്ഷന്‍ കൊറിയോഗ്രഫി – കിങ് സോളമന്‍ (ആര്‍.ആര്‍.ആര്‍)
9. ഗാനരചയിതാവ് – ചന്ദ്രബോസ് (കൊണ്ട പോലം)
10. മികച്ച തെലുങ്ക് സിനിമ – ഉപേന
മലയാള സിനിമക്കും 2021 ചലച്ചിത്ര പുരസ്‌കാരത്തില്‍ നേട്ടമുണ്ടായി. മികച്ച മലയാളം സിനിമയായി ഹോമിനെയാണ് തെരഞ്ഞെടുത്തത്. ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു.
മികച്ച തിരക്കഥാകൃത്തായി തെരഞ്ഞെടുത്തത് ഷാഹി കബീറിനെയാണ്. ‘നായാട്ടാ’ണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഓഡിയോഗ്രഫി ‘ചവിട്ട്’ എന്ന മലയാളം സിനിമക്കാണ് ലഭിച്ചത്. ആവാസവ്യൂഹത്തിന് മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചു. മേപ്പടിയാന്‍ എന്ന ചിത്രത്തിന് വിഷ്ണു മോഹന് മികച്ച നവാഗത സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.
Content Highlight: Telugu cinema has won 10 awards in 2021 National Film Awards