ഹൈദരാബാദ്: കിടക്കയില്‍ സ്ത്രീകള്‍ ഉപകരിക്കുമെന്ന തെലുങ്ക് മുതിര്‍ന്ന നടന്‍ ചലാപതി റാവുവിനെ വിമര്‍ശിച്ച് താരകുടുംബം. സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുനും മകന്‍ നാഗചൈതന്യയുമാണ് ചലാപതിയുടെ വിവാദ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നത്.
നാഗ ചൈതന്യ നായകനാവുന്ന റണ്ടോയ് വെഡുക്ക എന്ന സിനിമയുടെ ഓഡിയോ റിലീസ് ചടങ്ങിനിടെ അഭിനേത്രിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ചലാപതി. സിനിമയിലെ നാഗചൈതന്യയുടെ കഥാപാത്രം പറയുന്ന “പെണ്‍കുട്ടികള്‍ മനസ്സമാധാനത്തിന് മുറിവേല്‍പ്പിക്കുന്നവരാണ്” എന്ന ഡയലോഗിനെ സംബന്ധിച്ചായിരുന്നു അഭിനേത്രിയുടെ ചോദ്യം.
ഇതിന് ചലാപതിയുടെ മറുപടിയില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു, “സ്ത്രീകള്‍ ഉപദ്രവകാരികളല്ല, കിടക്കയില്‍ ഉപകാരികളാണ്”. സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയ നടനെതിരെ സിനിമപ്രവര്‍ത്തകരും സിനിമ പ്രേമികളും രംഗത്ത് വന്നു.
I always respect women personally and in my films/I definitely do not agree wt Chalapati rao”s derogatory comments/dinosaurs do not exist!!?
— Nagarjuna Akkineni (@iamnagarjuna) May 23, 2017
ചലാപതിയുടെ പരാമര്‍ശത്തെ അപലപിച്ച് നാഗാര്‍ജുനയാണ് ആദ്യം ട്വിറ്ററിലൂടെ രംഗത്ത് വന്നത്. ചലാപതിയുടെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്നും സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണ് താനെന്നുമാണ് നാഗാര്‍ജുന ട്വിറ്റ് ചെയ്തത്.
സ്ത്രീകളെ ബഹുമാനിക്കുകയെന്നത് എന്റെ ജീവിതത്തിന്റെ ഭാഗമാണ് പരാമര്‍ശം ടി.വിയില്‍ കണ്ടെന്നും ഞാനതിനെ അംഗീകരിക്കുന്നില്ലെന്നും നാഗചൈതന്യയും ട്വീറ്ററിലൂടെ പറഞ്ഞു.
I always respect women personally and in my films/I definitely do not agree wt Chalapati rao”s derogatory comments/dinosaurs do not exist!!?
— Nagarjuna Akkineni (@iamnagarjuna) May 23, 2017
നാഗാര്‍ജുനയുടെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നാഗചൈതന്യയും രാഹൂല്‍ പ്രീത് സിങും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വെള്ളിയാഴ്ച ചിത്രം തിയേറ്ററുകളിലെത്തും.