| Sunday, 23rd May 2021, 5:32 pm

സീരിയലുകള്‍ക്ക് സെന്‍സറിംഗ് ഏര്‍പ്പെടുത്തുന്നത് പരിശോധിക്കും: സജി ചെറിയാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സീരിയല്‍ സെന്‍സറിംഗ് ഗൗരവമായി പരിശോധിക്കുമെന്ന് സിനിമാ-സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ മന്ത്രിയോട് ചോദിക്കാം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സ്ത്രീകളും കുട്ടികളും കാണുന്ന സീരിയലുകളില്‍ വരുന്ന അശാസ്ത്രീയവും അന്ധവിശ്വാസ ജടിലവും പുരോഗമന വിരുദ്ധവുമായ ഒരുപാട് കാര്യങ്ങളുണ്ട്. ഇതിനായി സാംസ്‌കാരിക മേഖലയില്‍ നയം രൂപപ്പെടുത്തും,’ സജി ചെറിയാന്‍ പറഞ്ഞു.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജാതിബോധവും മതവിദ്വേഷവും വര്‍ഗീയത വളര്‍ത്തുന്നുണ്ട്. കേരളത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പുരോഗതിക്ക് പുതിയ മുഖം നല്‍കുകയെന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു.

സീരിയലുകള്‍ക്ക് സെന്‍സറിംഗ് ഏര്‍പ്പെടുത്തണമെന്ന് നേരത്തേയും വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു.

നേരത്തെ സീരിയലുകള്‍ക്കെതിരെ ഹൈക്കോടതി മുന്‍ ജസ്റ്റിസ് ബി. കമാല്‍ പാഷ രംഗത്തെത്തിയിരുന്നു. നാട്ടില്‍ നടക്കുന്ന അഴിമതികള്‍ക്കും അക്രമങ്ങള്‍ക്കും സീരിയല്‍ കാരണമാകുന്നുണ്ടെന്നായിരുന്നു കമാല്‍ പാഷയുടെ പ്രതികരണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Television Serial Censoring Saji Cheriyan Mini Screen

We use cookies to give you the best possible experience. Learn more