വിദ്വേഷപ്രചരണം നടത്തിയ മാധ്യമപ്രവര്‍ത്തകന് യു.എ.ഇയില്‍ അഞ്ച് വര്‍ഷം തടവുശിക്ഷ; രണ്ടുപേരെ വെറുതെവിട്ടു
World News
വിദ്വേഷപ്രചരണം നടത്തിയ മാധ്യമപ്രവര്‍ത്തകന് യു.എ.ഇയില്‍ അഞ്ച് വര്‍ഷം തടവുശിക്ഷ; രണ്ടുപേരെ വെറുതെവിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd October 2021, 11:35 am

ദുബായ്: ഫുട്‌ബോള്‍ മത്സരത്തിനിടെ വിദ്വേഷപ്രചരണം നടത്തിയ കുറ്റത്തിന് യു.എ.ഇയില്‍ മാധ്യമപ്രവര്‍ത്തകന് തടവുശിക്ഷ. യു.എ.ഇ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷനാണ് ടെലിവിഷന്‍ ജേണലിസ്റ്റിന് ശിക്ഷ വിധിച്ചത്.

അഞ്ച് വര്‍ഷം തടവും 1360 ഡോളര്‍ പിഴയുമാണ് ശിക്ഷയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്വേഷണം നേരിട്ടിരുന്ന മറ്റ് രണ്ട് മാധ്യമപ്രവര്‍ത്തകരെ പ്രോസിക്യൂഷന്‍ വെറുതെവിട്ടു.

മാധ്യമപ്രവര്‍ത്തകരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല.

യു.എ.ഇ-ഇറാഖ് ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. മത്സരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ പരാമര്‍ശങ്ങള്‍ സഭ്യമല്ലെന്നും വിദ്വേഷം ജനിപ്പിക്കുന്നതാണെന്നുമായിരുന്നു പ്രോസിക്യൂഷന്‍ നിരീക്ഷണം.

മത്സരത്തിന്റെ സംപ്രേഷണം തുടങ്ങുന്നതിന് മുന്‍പായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ പരാമര്‍ശം. അതുകൊണ്ട് പരാമര്‍ശം ടി.വിയില്‍ വന്നിരുന്നില്ല.

എന്നാല്‍ മറ്റാരോ ഈ ഭാഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇത് വൈറലായതിന് പിന്നാലെ സ്‌പോര്‍ട്‌സ് ചാനലിലെ മൂന്ന് മാധ്യമപ്രവര്‍ത്തകരെ അബുദാബി മീഡിയ പുറത്താക്കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Television journalist detained in U.A.E for propagating hate comments