[]ന്യൂദല്‍ഹി: ടെലിവിഷന്‍ പരിപാടിക്കിടെ പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്ന പരസ്യങ്ങളുടെ ദൈര്‍ഘ്യം വെട്ടിച്ചുരുക്കുന്നു.
ഒരു മണിക്കൂര്‍ പരിപാടിക്കിടെ 12 മിനിറ്റിലധികം പരസ്യം പാടില്ലെന്ന “ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ” (ട്രായ്) യുടെ പതിയ മാര്‍ഗനിര്‍ദേശം നാലുമാസംകൊണ്ട് നടപ്പാകും. []
ടെലിവിഷന്‍ പരിപാടികള്‍ക്കിടെ ദൈര്‍ഘ്യമേറിയ പരസ്യം കണ്ട് മടുക്കുന്ന പ്രേക്ഷകന് തെല്ലൊരാശ്വാസം നല്‍കുന്നതാണ് ട്രായുടെ നിര്‍ദേശം.
“അഡ്വര്‍ടൈസിങ് കോഡ് ഓഫ് ദ കേബിള്‍ ടെലിവിഷന്‍ ആക്ട്” അനുസരിച്ച് ആ നിയമം എട്ടുവര്‍ഷമായി നിലവിലുണ്ട്. എന്നാല്‍ വളര്‍ന്നുവരുന്ന ചാനല്‍വ്യവസായത്തെ ബാധിക്കരുതെന്നതിനാല്‍ സര്‍ക്കാര്‍ ഇത് നടപ്പാക്കാതിരിക്കുകയായിരുന്നു.
പ്രേക്ഷകന് സന്തോഷം നല്‍കുന്ന നിര്‍ദേശമാണെങ്കിലും പരസ്യവരുമാനത്തെ കാര്യമായി ബാധിക്കുന്ന ഈ നിര്‍ദേശം എങ്ങനെ നടപ്പാക്കുമെന്ന ആലോചനയിലാണ് ടെലിവിഷന്‍ ചാനലുകള്‍.