national news
അഞ്ച് വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ സീരിയല്‍ താരം അറസ്റ്റില്‍; ഏഴ് വര്‍ഷം വരെ തടവ് ലഭിച്ചേക്കാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jun 05, 10:44 am
Saturday, 5th June 2021, 4:14 pm

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ ടെലിവിഷന്‍ താരം അറസ്റ്റില്‍. സീരിയല്‍ നടന്‍ പേള്‍ വി. പുരിയെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. നാഗിന്‍ എന്ന ഹിന്ദി സീരിയലിലൂടെ പ്രശസ്തനായ താരമാണ് പേള്‍ വി. പുരി.

2019ല്‍ വലിവ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. അഞ്ച് വയസുള്ള കുട്ടിയെയാണ് പേള്‍ ലൈംഗികമായി ഉപദ്രവിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

വെള്ളിയാഴ്ചയാണ് പേളിനെ അറസ്റ്റ് ചെയ്തതെന്ന് എം.ബി.വി.സി കമ്മീഷണര്‍ സദാനന്ദ് ദത്ത അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പേളിനെ റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്.

പരാതി ലഭിച്ചിട്ടും കാര്യമായ നടപടികള്‍ സ്വീകരിക്കാതിരുന്ന കേസില്‍ ഡി.സി.പിയുടെ നേതൃത്വത്തില്‍ വീണ്ടും അന്വേഷണം നടത്തുകയായിരുന്നു. ഈ അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് പൊലീസ് അറിയിച്ചു.