| Monday, 25th May 2020, 11:03 am

തെലങ്കാനയിലെ കുടിയേറ്റ തൊഴിലാളികളുടെ മരണം കൂട്ടക്കൊല; ഒരാള്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാനയില്‍ ഒമ്പത് കുടിയേറ്റ തൊഴിലാളികള്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ബിഹാര്‍ സ്വദേശിയായ സഞ്ജയ് കുമാര്‍ അറസ്റ്റിലായിട്ടുണ്ട്.

കൊല്ലപ്പെട്ട മഖ്‌സൂദിന്റെ മകളുമായി സഞ്ജയ് കുമാറിന് ബന്ധമുണ്ടായിരുന്നു. ബന്ധം പിരിഞ്ഞതിലുള്ള വൈരാഗ്യത്തിലാണ് കൂട്ടക്കൊല.

ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിന് ശേഷം കിണറ്റില്‍ തള്ളുകയായിരുന്നു.

മേയ് 22 നാണ് തെലങ്കാനയിലെ വാറങ്കലില്‍ കുടിയേറ്റ തൊഴിലാളി കുടുംബങ്ങളിലെ ഒന്‍പത് പേരെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പശ്ചിമ ബംഗാളില്‍ നിന്ന് കുടിയേറിയ കുടുംബത്തിലെ ആറ് പേര്‍, ത്രിപുരയില്‍ നിന്നുള്ള ഒരാള്‍, ബീഹാറില്‍ നിന്നുള്ള രണ്ടുപേര്‍ എന്നിവരാണ് മരിച്ചത്.

മരിച്ചവരെല്ലാം ചണച്ചാക്ക് നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ്.

മരിക്കുന്നതന് രണ്ടുദിവസം മുന്‍പ് ഇവരെയെല്ലാം കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കമ്പനിയോട് ചേര്‍ന്നുള്ള കിണറ്റില്‍ ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഇവരുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളോ മര്‍ദ്ദനമേറ്റപാടുകളോ ഉണ്ടായിരുന്നില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more