national news
തെലങ്കാനയില്‍ മാമ്പഴം മോഷ്ടിച്ചെന്നാരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കൊണ്ട് ചാണകം തീറ്റിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 02, 01:38 pm
Friday, 2nd April 2021, 7:08 pm

ഹൈദരാബാദ്: തെലങ്കാനയിലെ മെബൂബാബാദില്‍ മാമ്പഴം മോഷ്ടിച്ചെന്നാരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ കൊണ്ട് ചാണകം തീറ്റിച്ചു. തുടര്‍ന്ന് ഒരു സംഘം കുട്ടികളുടെ ശരീരത്തില്‍ ചാണകം പുരട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

തോറൂര്‍ മണ്ഡലത്തിലെ കാന്തൈപാലം ഗ്രാമത്തിലാണ് സംഭവം നടന്നത്. പതിനേഴും 15 ഉം വയസ്സുള്ള രണ്ട് കുട്ടികളെയാണ് മാമ്പഴം മോഷ്ടിച്ചെന്നാരോപിച്ച് ഒരു സംഘം അക്രമത്തിനിരയാക്കിയത്. കുട്ടികളുടെ കൈകള്‍ കെട്ടിയിട്ട ശേഷം പ്രതികള്‍ കുഞ്ഞുങ്ങളുടെ വായിലേക്ക് ചാണകം വെച്ചുകൊടുക്കയായിരുന്നു.

തുടര്‍ന്ന് നാട്ടുകാരുടെ മുന്നിലിട്ട് പരസ്യമായി മര്‍ദ്ദിക്കുകയും ചെയ്തു. തങ്ങളുടെ വീട്ടുവളപ്പില്‍ നിന്ന് കുട്ടികള്‍ മാങ്ങ കട്ടുപറിച്ചുവെന്നാരോപിച്ചാണ് പ്രതികള്‍ കുഞ്ഞുങ്ങളെ ആക്രമിച്ചത്.

കുട്ടികളെ മര്‍ദ്ദിക്കുന്നതും ചാണകം തീറ്റിക്കുന്നതുമായ ദൃശ്യങ്ങള്‍ ഇവര്‍ വീഡിയോയില്‍ പകര്‍ത്തുകയു ചെയ്തു.

കുട്ടികളുടെ അമ്മയുടെ പരാതിയില്‍ തോറൂര്‍ ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ട് പേരെ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് പറഞ്ഞു. ബനോത് യക്കു, ബനോത്ത് രാമുലു തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തതെന്ന് തോറൂര്‍ സി.ഐ പറഞ്ഞു.
ഐ.പി.സി 342, 504, കുട്ടികളോടുള്ള ക്രൂരത(75) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Telengana Boys Compelled To Eat Cowdung