| Wednesday, 24th July 2024, 8:54 am

വൈകാതെ ഞങ്ങൾ ഒരു ബില്ല്യൺ മറികടക്കും; ടെലഗ്രാം അതിവേഗം വളരുകയാണെന്ന് സ്ഥാപകൻ പാവൽ ദുറോവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്കോ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടെലഗ്രാം ഉപയോക്താക്കൾ 950 ദശലക്ഷമായെന്ന് ടെലഗ്രാം സ്ഥാപകൻ പാവൽ ദുറോവ്. തങ്ങൾ അതിവേഗം വളരുകയാണെന്നും ഒരു ബില്യൺ ഉപയോക്താക്കൾക്കടുത്തെത്താറായെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ 1 ബില്യൺ പ്രതിമാസ ഉപയോക്താക്കളെ ടെലഗ്രാം മറികടക്കുമെന്നും പാവൽ ദുറോവ് പറഞ്ഞു.

‘പ്ലാറ്റ്‌ഫോമിന് 900 ദശലക്ഷം സജീവ പ്രതിമാസ ഉപയോക്താക്കളുണ്ട്. പ്രതിദിനം 450 ദശലക്ഷം പേർ ലോഗിൻ ചെയ്യുന്നു. അനലിറ്റിക്കൽ കമ്പനിയായ ടാറ്റ എ.ഐയിൽ നിന്നുള്ള കണക്കുകൾ പ്രകാരം മെസഞ്ചർ ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്നതും ഡൗൺലോഡ് ചെയ്യപ്പെടുന്നതുമായ ആപ്പുകളിൽ ആറാമത്തേതാണ് ടെലഗ്രാം. ഒരു വർഷത്തിനുള്ളിൽ ഞങ്ങൾ പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണം ഒരു ബില്ല്യൺ മറികടക്കും,’ പാവൽ ദുറോവ് പറഞ്ഞു.

വാട്സ്ആപ്പ് അല്ലെങ്കിൽ മെസഞ്ചർ പോലെ  സ്വകാര്യ, ഗ്രൂപ്പ് സന്ദേശങ്ങൾ അയയ്ക്കാൻ ടെലിഗ്രാം മുഖേന ഉപയോക്താക്കൾക്ക് സാധിക്കുന്നു. വാർത്തകളും അപ്‌ഡേറ്റുകളും നൽകുന്നതിനായി ‘ചാനലുകൾ’ ക്രിയേറ്റ് ചെയ്യാനും ഇതിലൂടെ സാധിക്കും.

റഷ്യയിലും ഉക്രെയ്നിലും വളരെക്കാലമായി ഏറ്റവും പ്രചാരമുള്ള മെസഞ്ചർ ആപ്ലിക്കേഷനാണ് ടെലിഗ്രാം. 2023-ൽ ടെലഗ്രാം ഉക്രെയ്‌നിലെ ഏറ്റവും ജനപ്രിയമായ സന്ദേശമയയ്‌ക്കൽ ആപ്പായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

2022-ൽ റഷ്യ ഉക്രെയ്‌നിൽ പൂർണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിന് ശേഷം, ടെലിഗ്രാം ഗവൺമെൻ്റുകൾക്ക് യുദ്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ പോസ്റ്റുചെയ്യുന്നതിനും ആക്‌സസ് ചെയ്യുന്നതിനുമുള്ള ഒരു ഉപകരണമായി മാറിയിരുന്നു. രാജ്യത്ത് നടക്കുന്ന യുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ ആപ്പ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള ഉപകരണമായി മാറിയിട്ടുണ്ടെന്ന് വിമർശകർ പറയുന്നു.

Content Highlight: Telegram close to a billion users – founder

We use cookies to give you the best possible experience. Learn more