|

ആഭ്യന്തര വിമാന സര്‍വീസില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാനൊരുങ്ങി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആഭ്യന്തര വിമാന സര്‍വീസില്‍ ഡാറ്റാസേവനം ആരംഭിക്കാനൊരുങ്ങി വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ്. മെയ് 1 ന് നടക്കുന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊള്ളും.

എന്നാല്‍ ഫോണ്‍ കോളുകള്‍ക്കുള്ള അനുമതി ഇനിയും വൈകുമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു.


Also Read:  ഇടിച്ച ലോറി ബി.ജെ.പി നേതാവിന്റെ സഹോദരന്റേത്: ആസൂത്രിത വധശ്രമമെന്ന കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയുടെ വാദം പൊളിച്ചടുക്കി പൊലീസ്


“ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നടക്കം എല്ലാ വകുപ്പുകളില്‍ നിന്നും അനുമതി ലഭ്യമായിട്ടുണ്ട്. അതേസമയം ഫോണ്‍ കോളുകള്‍ക്കുള്ള അനുമതിക്ക് ഇനിയും കാത്തിരിക്കണം”

സൗജന്യ നിരക്കിലായിരിക്കും വിമാന കമ്പനികള്‍ യാത്രക്കാര്‍ക്ക് ഡാറ്റാ സേവനങ്ങള്‍ നല്‍കുക. ഇതിനായി ഒരു പ്രത്യേക ടെലികോം സേവനദാതാവുമായി കരാറിലേര്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഡാറ്റ, വോയിസ്, വീഡിയോ സേവനങ്ങള്‍ സംബന്ധിച്ച് വകുപ്പ് കഴിഞ്ഞ ആഗസ്റ്റിലാണ് ടെലികോം റെഗുലേറ്ററി അതോറിറ്റിയോട് അനുമതി തേടിയതെന്നും അദ്ദേഹം അറിയിച്ചു.


Also Read:  മാരീചന്റെ മുഴുവന്‍ പേര് കലാഭവന്‍ മാരീചനെന്നാണ്; രാമന്റെ ശബ്ദം ഇത്ര കൃത്യമായി മാരീചന്‍ അനുകരിക്കാന്‍ പഠിച്ചത് കലാഭവനില്‍ നിന്നാകാനേ വഴിയുള്ളൂ; ത്രിപുര മുഖ്യമന്ത്രിയെ ട്രോളി സന്ദീപാനന്ദഗിരി


ഇന്‍സാറ്റിന്റെയോ മറ്റ് വിദേശ സാറ്റലൈറ്റുകളുടേയോ സഹായത്തോടെയാകും ഡാറ്റാ സേവനം ലഭ്യമാക്കുക.

WATCH THIS VIDEO: