ഇന്റര്‍നെറ്റ് നിഷ്പക്ഷത ഉറപ്പാക്കേണ്ടതുണ്ടോ എന്നതു സംബന്ധിച്ച് പഠിക്കാന്‍ ടെലികോം മന്ത്രാലയം ഒരു ഉപസമിതി രൂപീകരിച്ചിരുന്നു. ഈ ഉപസമിതി കേന്ദ്രസര്‍ക്കാറിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്. വാട്‌സ് ആപ്പ്, വൈബര്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയവയ്ക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. ഇന്റര്‍നെറ്റ് വഴിയുള്ള ഫോണ്‍ സേവനങ്ങള്‍ നിയന്ത്രിക്കാനാവില്ലെന്നും കേന്ദ്രസര്‍ക്കാറിനെ ടെലികോം മന്ത്രാലയം അറിയിച്ചിട്ടുണ്ട്.