വാട്‌സ് ആപ്പും ഫെയ്‌സ്ബുക്കും പ്രോത്സാഹിപ്പിക്കണം; നെറ്റ് ന്യൂട്രാലിറ്റിയെ പിന്തുണച്ച് ടെലികോം മന്ത്രാലയം
Daily News
വാട്‌സ് ആപ്പും ഫെയ്‌സ്ബുക്കും പ്രോത്സാഹിപ്പിക്കണം; നെറ്റ് ന്യൂട്രാലിറ്റിയെ പിന്തുണച്ച് ടെലികോം മന്ത്രാലയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th July 2015, 1:29 pm

netന്യൂദല്‍ഹി: ഇന്റര്‍നെറ്റ് നിഷ്പക്ഷത ഉറപ്പാക്കണമെന്ന് ടെലികോം മന്ത്രാലയം. വാട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക് പോലുള്ള സേവനങ്ങള്‍ നിയന്ത്രിക്കേണ്ടതില്ലെന്നും ടെലികോം മന്ത്രാലയം കേന്ദ്രസര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തു.

ഇന്റര്‍നെറ്റ് നിഷ്പക്ഷത ഉറപ്പാക്കേണ്ടതുണ്ടോ എന്നതു സംബന്ധിച്ച് പഠിക്കാന്‍ ടെലികോം മന്ത്രാലയം ഒരു ഉപസമിതി രൂപീകരിച്ചിരുന്നു. ഈ ഉപസമിതി കേന്ദ്രസര്‍ക്കാറിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്. വാട്‌സ് ആപ്പ്, വൈബര്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയവയ്ക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. ഇന്റര്‍നെറ്റ് വഴിയുള്ള ഫോണ്‍ സേവനങ്ങള്‍ നിയന്ത്രിക്കാനാവില്ലെന്നും കേന്ദ്രസര്‍ക്കാറിനെ ടെലികോം മന്ത്രാലയം അറിയിച്ചിട്ടുണ്ട്.