| Tuesday, 29th October 2013, 1:51 am

തെലങ്കാന വിഭജനം: വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് സുപ്രീംകോടതിയെ സമീപിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: തെലങ്കാന വിഭജനത്തിനെതിരെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് സുപ്രീംകോടതിയില്‍ പൊതു താല്‍പര്യ ഹരജി ഫയല്‍ ചെയ്തു. തെലങ്കാന വിഭജനം ഏകപക്ഷീയവും യുക്തിരഹിതവുമായ തീരുമാനമാണെന്ന് കാണിച്ചാണ് ഹരജി.

വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കാര്യ സമിതിയംഗമായ ഡി.എ സോമയ്യാജലു ആണ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്.

ഒക്ടോബര്‍ മൂന്നിന് കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ച പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്നും വിഭജനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ ഭരണഘടന മുന്‍നിര്‍ത്തി വിഭജനം നടത്തരുതെന്നും ഹരജിയില്‍ പറയുന്നു.

വിഭജനത്തിന് വേണ്ടി ഇപ്പോള്‍ നടക്കുന്നതെല്ലാം രാഷ്ട്രീയ നാടകങ്ങളാണെന്നും ഹരജിയില്‍ പറയുന്നു.

ഭരണഘടന രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഉപകരണമല്ലെന്ന മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ അഭിപ്രായപ്പെട്ടു.

We use cookies to give you the best possible experience. Learn more