| Friday, 10th April 2020, 1:38 pm

' ഞാനെന്റെ മകനെക്കുറിച്ച് മാത്രമാണപ്പോള്‍ ചിന്തിച്ചത്, അതെന്റെ എല്ലാ പേടിയും ഇല്ലാതാക്കി'; ലോക്ഡൗണില്‍പ്പെട്ട മകനെ തിരിച്ചെത്തിക്കാന്‍ 1400 കിലോമാറ്റര്‍ സ്‌കൂട്ടര്‍ ഓടിച്ച് അമ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരബാദ്; ലോക് ഡൗണിനെത്തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ കുടുങ്ങിയ മകനെ തിരിച്ച് വീട്ടിലെത്തിക്കാന്‍ തെലങ്കാനയില്‍ നിന്ന് 1400 കിലോമീറ്റര്‍ സ്‌കൂട്ടര്‍ ഓടിച്ച് 48കാരി.

ലോക് ഡൗണിനെ തുടര്‍ന്ന് അയല്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ സൂഹൃത്തിന്റെ വീട്ടില്‍ കുടുങ്ങിപ്പോയ മകനെ തിരികെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി ഇവര്‍ മൂന്ന് ദിവസങ്ങളിലായി 1,400 കിലോമീറ്ററാണ് സഞ്ചരിച്ചത്.

ലോക്കല്‍ പൊലീസിന്റ അനുവാദത്തോടെയാണ് ഇവര്‍ മകനെ തിരിച്ചുകൊണ്ടുവരാന്‍ പോയത്.

” ഒരു ചെറിയ ഇരുചക്രവാഹനത്തില്‍ ഇത്രയും ദൂരമുള്ള യാത്ര ഒരു സ്ത്രീക്ക് ബുദ്ധിമുട്ടാണ്. പക്ഷേ എനിക്കെന്റെ മകനെ തിരിച്ചെത്തിക്കണം എന്നുമാത്രമാണ് ഉണ്ടായിരുന്നത്. അതെന്റെ എല്ലാ പേടിയും ഇല്ലാതാക്കി. കഴിക്കാന്‍ റൊട്ടി കരുതിയിരുന്നു. ആളും അനക്കവുമില്ലാത്ത റോഡിലൂടെ രാത്രിയില്‍ പോയപ്പോള്‍ ചിലപ്പൊഴൊക്കെ പേടി തോന്നിയിരുന്നു.,” റസിയ ബീഗം പി.ടി.ഐയോട് പ്രതികരിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഏപ്രില്‍ ആറിന് യാത്ര തിരിച്ച ബീഗം 9ാം തിയതിയാണ് മകനുമായി തിരിച്ചെത്തിയത്.

ഇവരുടെ 19 വയസ്സുകാരനായ മകന്‍ നിസാമുദ്ദിന്‍ തന്റെ സുഹൃത്തിനെ കൊണ്ടുവിടാനാണ് നെല്ലൂരിലേക്ക് പോയത്. കൊവിഡ് 19 നെത്തുടര്‍ന്ന് രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇയാള്‍ തിരിച്ചുവരാന്‍ പറ്റാതെ അവിടെ കുടുങ്ങുകയായിരുന്നു.
നിസമാബാദിലെ ഒരു സര്‍ക്കാര്‍ സ്‌ക്കൂളിലെ ഹെഡിമിസ്റ്ററസ് ആണിവര്‍. 15 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചുപോയ ഇവര്‍ രണ്ട് മക്കള്‍ക്കൊപ്പമാണ് കഴിയുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more