തെലങ്കാന: വെലാമ സമുദായത്തെ ആക്രമിക്കുമെന്ന് ഭീഷണിപെടുത്തുന്ന ഷാദ്‌നഗർ കോൺഗ്രസ് എം.എൽ.എ ശങ്കരയുടെ വീഡിയോ വൈറൽ. കോൺഗ്രസ് സർക്കാരിനെതിരെ ഗൂഢാലോചന നടത്താൻ ശ്രമിച്ചാൽ (ബി.ആർ.എസ് തലവൻ കെ ചന്ദ്രശേഖർ റാവുവിൻ്റെ കുടുംബത്തിന് നേരെ ഭീഷണി മുഴക്കിയാൽ) നട്ടെല്ല് ഒടിക്കുമെന്ന് ശങ്കരയ്യ, വെലാമ സമുദായ അംഗങ്ങളെ ഭീഷണിപ്പെടുത്തുന്നത് വീഡിയോയിൽ കാണാം.
ഒരു ജനപ്രധിനിധിക്ക് ചേരാത്ത ഭാഷയിലാണ് അദ്ദേഹം സംസാരിക്കുന്നത്. വെലാമ സമുദായക്കാരെ തന്നെ പോലുള്ള ശക്തരായ നേതാക്കൾ ആക്രമിക്കുമെന്നാണ് പരുഷമായ ഭാഷയിൽ ശങ്കരയ്യ പറയുന്നത്.
‘ഷാദ്‌നഗർ എം.എൽ.എ എന്ന നിലയിൽ ഞാൻ നിങ്ങളോട് പറയുകയാണ് ഞാൻ തന്നെ നിങ്ങൾക്കെതിരെ ശാരീരിക ആക്രമണം നടത്തും,’ അദ്ദേഹം ഭീഷണിപ്പെടുത്തി. ഡിസംബർ ആറിന് വെള്ളിയാഴ്ച ഭാരതരത്‌ന ബാബാസാഹേബ് ഡോ.ബി.ആർ.അംബേദ്കറുടെ ചരമവാർഷിക ദിനത്തിലാണ് ശങ്കരയ്യയുടെ ഭീഷണി.
2018ൽ ഷാദ്‌നഗർ നിയമസഭാ മണ്ഡലത്തിൽ നിന്ന് ബി.എസ്.പി ടിക്കറ്റിൽ മത്സരിച്ചെങ്കിലും ബി.ആർ.എസിലെ യൽഗനമോനി അഞ്ജയ്യയോട് പരാജയപ്പെട്ട രേവന്ത് റെഡ്ഡിയുടെ വിശ്വസ്തനാണ് ശങ്കരയ്യ.
പ്രധാനമായും തെലങ്കാനയിലും ആന്ധ്രാപ്രദേശിലും കാണപ്പെടുന്ന ഒരു ഹിന്ദു ജാതിയാണ് വെലമ. ഇവരെ ‘താഴ്ന്ന’ ജാതിക്കാരായാണ് കണക്കാക്കുന്നത്.
Content Highlight: Telangana: Shadnagar Congress MLA Shankaraiah threatens to attack Velamas