തെലങ്കാനയില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നപ്പോള്‍ വമ്പന്‍ വിജയം നേടി ടി.ആര്‍.എസ്. കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ബഹുദൂരം പിന്നിലാക്കിയാണ് ടി.ആര്‍.എസ് കുതിപ്പ്.
5817 ബ്ലോക്ക് പരിഷത്ത് സീറ്റുകളിലേക്കും 583 ജില്ലാ പരിഷത്ത് സീറ്റുകളിലേക്കും ആണ് തെരഞ്ഞെടുപ്പ് നടന്നത്. മെയ് 6, 10. 14 തിയ്യതികളിലായിട്ടായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.
538 ജില്ലാ പരിഷത്ത് സീറ്റുകളില്‍ 443 എണ്ണവും ടി.ആര്‍.എസ് നേടി. കോണ്‍ഗ്രസിന് 75 സീറ്റാണ് ലഭിച്ചത്. ബി.ജെ.പിക്ക് 7 സീറ്റും.
5817 ബ്ലോക്ക് പരിഷത്ത് സീറ്റുകളില്‍ 3557 സീറ്റ് ആണ് ടിആര്‍എസ് നേടിയത്. കോണ്‍ഗ്രസ് 1377 സീറ്റും ബി.ജെ.പി 211 സീറ്റുമാണ് നേടിയത്. ആകെയുള്ള 32 ജില്ലാ പരിഷത്തും ടി.ആര്‍.എസ് ഭരിക്കും.