ഹൈദരാബാദ്: തീക്കനലിലൂടെ നഗ്നപാദരായി നടക്കുന്ന ആചാരത്തില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ വൈറലാകുന്നു. ഫെബ്രുവരി 21, ബുധനാഴ്ചയാണ് ഈ വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്.
തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലാണ് സംഭവം. വര്‍ഷം തോറും നടക്കുന്ന ചെറുവുഗട്ടു ജാത്രയിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുത്തത്.
നല്‍ഗൊണ്ട ജില്ലയിലെ ശ്രീ പാര്‍വതി ജഡല രാമലിംഗേശ്വര സ്വാമി ജാത്ര ആഘോഷവേളയില്‍ ഭക്തര്‍ ചൂടുള്ള തീക്കനലില്‍ നടക്കുന്ന ഒരു ആചാരമാണ് അഗ്ഗിഗുണ്ടലു അഥവാ തീയില്‍ നടക്കുന്നത്.
അന്ധവിശ്വാസത്തിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ തീയില്‍ നടന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍ തെലങ്കാന പൊലീസ് ഡിപ്പാര്‍ട്‌മെന്റ് ഈ വാദം നിഷേധിച്ചു. തങ്ങള്‍ക്ക് ഇതുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്നും അവര്‍ വ്യക്തമാക്കി. സ്വന്തം താത്പര്യപ്രകാരമാണ് പൊലീസുകാര്‍ ചടങ്ങില്‍ പങ്കെടുത്തതെന്നും തീയിലൂടെ നടന്നതെന്നും തെലങ്കാന പൊലീസ് അറിയിച്ചു.
Content highlight: Telangana police walk barefoot on hot embers, Video goes viral