ഉത്തര്‍പ്രദേശിലും ബീഹാറിലും കഞ്ചാവ് ചോക്ലേറ്റ് പിടികൂടി തെലങ്കാന പൊലീസ്
national news
ഉത്തര്‍പ്രദേശിലും ബീഹാറിലും കഞ്ചാവ് ചോക്ലേറ്റ് പിടികൂടി തെലങ്കാന പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th September 2024, 8:55 am

ഹൈദരാബാദ്: ഉത്തര്‍പ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 15 ചോക്ലേറ്റ് നിര്‍മാണ കമ്പനികളില്‍ നിന്ന് കഞ്ചാവും നിരോധിക്കപ്പെട്ട മയക്ക് മരുന്നും കലര്‍ത്തിയ ചോക്ലേറ്റും പിടികൂടി തെലങ്കാന ആന്റി നര്‍ക്കോട്ടിക്‌സ് ബ്യൂറോ. പൊലീസ് എക്‌സൈസ്, പ്രൊഹിബിഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് നഗരത്തില്‍ കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് തുടര്‍ച്ചയായി പിടികൂടുന്നത്.

ചോക്ലേറ്റ് നിര്‍മാണ കമ്പനികള്‍ക്കെതിരെ നോട്ടീസ് അയക്കുകയും ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. 1.05 ലക്ഷം രൂപ വിലമതിക്കുന്ന 12.68 കിലോ കഞ്ചാവും 80 ഗ്രാം ഉണങ്ങിയ കഞ്ചാവുമാണ് പിടിച്ചെടുത്തത്.

തെലങ്കാനയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് ചോക്ലേറ്റ് നല്‍കിയ കടക്കാരനെ കോത്തൂര്‍ പൊലീസ് ഓഫ് കമ്മീഷ്ണറേറ്റ് നേരത്തെ പിടികൂടിയിരുന്നു. തുടര്‍ന്നുള്ള അന്യേഷണത്തില്‍ നിരവധി ഇടങ്ങളില്‍ നിന്ന് കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് പിടികൂടുകയായിരുന്നു.

തെലങ്കാനയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് ചോക്ലേറ്റ് നല്‍കിയ കടക്കാരനെ കോത്തൂര്‍ പൊലീസ് ഓഫ് കമ്മീഷ്ണറേറ്റ് നേരത്തെ പിടികൂടിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ നിരവധി ഇടങ്ങളില്‍ നിന്ന് കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് പിടികൂടുകയായിരുന്നു.

‘ബീഹാര്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ കഞ്ചാവ് പുരട്ടിയ ചോക്ലേറ്റുകള്‍ ആയുര്‍വേദ ദഹന മിഠായികളെന്ന വ്യാജേന നഗരങ്ങളിലെ സൈറ്റുകളിനിന്ന് നിര്‍മിച്ച് വിപണനം ചെയ്യുന്നു,’ എക്‌സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ സ്റ്റേറ്റ് ടാസ്‌ക് ഫോഴ്സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

Content Highlight: Telangana police seized ganja chocolate in Uttar Pradesh and Bihar