| Saturday, 10th November 2018, 12:10 pm

കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാനൊരുങ്ങി തെലങ്കാന ജനസമിതി; തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാകുമെന്ന് വിലയിരുത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നത്തില്‍ മത്സരിക്കാനൊരുങ്ങി തെലങ്കാന ജനസമിതി. തീപ്പെട്ടി ചിഹ്നത്തിന് പകരമായി കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്നാണ് സ്ഥാനാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്.

ദല്‍ഹിയിലെ കേന്ദ്രതെരഞ്ഞെടുപ്പു കമ്മീഷന് മുന്നില്‍ ഇത്തരമൊരു ആവശ്യമായി നേതാക്കള്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ചുകഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥികള്‍ ടി.ജെ.എസ് എം.എല്‍.എമാര്‍ ആയിട്ടാണോ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ആയിട്ടാണോ പരിഗണിക്കപ്പെടുക എന്ന ചോദ്യവും നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്. അതേസമയം നിയമസഭാ സ്പീക്കറാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നാണ് നേതാക്കന്‍മാര്‍ അറിയിച്ചത്.


സിദ്ധരാമയ്യ ശ്രീരാമന്റെ ഫോട്ടോയില്‍ ചെരുപ്പുകൊണ്ട് അടിക്കുന്നതായി ബി.ജെ.പിയുടെ വ്യാജ പ്രചരണം; വസ്തുത ഇതാണ്


തീപ്പെട്ടി ചിഹ്നം ജനങ്ങള്‍ക്കിടയില്‍ അത്ര സുപരിചതമല്ലെന്നും സാധാരണ വോട്ടമാര്‍ക്കിടയില്‍ ഇത് ആശങ്കയ്ക്ക് വഴിയൊരുക്കുമെന്നും ടി.ജെ.എസിന് ലഭിക്കാരിക്കുന്ന വോട്ടുകള്‍ ഇതുവഴി നഷ്ടമാകാന്‍ സാധ്യതുണ്ടെന്നും പകരം ടി.ആര്‍.എസ് വോട്ട് നേടാനുള്ള സാധ്യത കാണുന്നുണ്ടെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നം ആളുകള്‍ക്കിടയില്‍ സുപരിചിതമാണ്. അതിലൂടെ കൂടുതല്‍ വോട്ടുകള്‍ പാര്‍ട്ടിക്ക് നേടിയെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് നേതാക്കള്‍.

അതേസമയം ടി.ജെ.എസ് വിഷയത്തില്‍ നിലപാട് എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്രതിപക്ഷ ഐക്യം ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി ടി.ജെ.എസ് കൈപ്പത്തി ചിഹ്നത്തില്‍ തന്നെ മത്സരിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

We use cookies to give you the best possible experience. Learn more