| Saturday, 1st June 2019, 9:14 pm

തെലങ്കാനയില്‍ പ്ലസ് വണ്‍ പരീക്ഷയില്‍ തോറ്റതിന് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം; പുനര്‍മൂല്യ നിര്‍ണ്ണയം നടത്തിയപ്പോള്‍ ജയിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: പ്ലസ്‌വണ്‍ പരീക്ഷയില്‍ തോറ്റതിന് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ പരീക്ഷാ പേപ്പര്‍ പുനര്‍മൂല്യ നിര്‍ണ്ണയം നടത്തി നോക്കിയപ്പോല്‍ ജയിച്ചതായി കണ്ടെത്തി. തെലങ്കാന സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ഇന്റര്‍മീഡിയേറ്റ് എജുക്കേഷന്‍ ഫലം വന്ന ഏപ്രില്‍ 18നാണ് അര്‍തുലാ അനാമിക എന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തിരുന്നത്. തെലുങ്കില്‍ അനാമികയ്ക്ക് 100 ല്‍ 20 മാര്‍ക്കാണ് അന്ന് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ കാണിച്ചിരുന്നത്.

ശനിയാഴ്ച പുനര്‍മൂല്ല്യ നിര്‍ണ്ണയത്തിന്റെ ഫലം വന്നപ്പോള്‍ അനാമികയ്ക്ക് 100 ല്‍ 48 മാര്‍ക്ക് ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. അനാമിക ആത്മഹത്യ ചെയ്ത് 40 ദിവസങ്ങള്‍ക്ക് ശേഷം സഹോദരി ഉദയയാണ് ഫലം നോക്കിയിരുന്നത്.

തെറ്റായ ഹയര്‍സെക്കണ്ടറി ഫലം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് തെലങ്കാനയില്‍ ഇത്തവണ 26 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. ഒമ്പതര ലക്ഷം വിദ്യാര്‍ത്ഥികള്‍ ഇത്തവണ പ്ലസ്ടു പരീക്ഷയെഴുതിയപ്പോള്‍ ഫലം വന്നപ്പോള്‍ മൂന്നു ലക്ഷത്തിലേറെ കുട്ടികളാണ് തോറ്റത്.

വിദ്യാര്‍ത്ഥികളുടെ കൂട്ട ആത്മഹത്യയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ മാര്‍ക്കുകള്‍ വീണ്ടും കൂട്ടിനോക്കാനും പുനര്‍ മൂല്ല്യ നിര്‍ണ്ണയം നടത്താനും സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.

We use cookies to give you the best possible experience. Learn more