തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ ഓഫീസിലെ ജീവനക്കാരന് കൊവിഡ്; ഓഫീസടച്ചു
India
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ ഓഫീസിലെ ജീവനക്കാരന് കൊവിഡ്; ഓഫീസടച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th June 2020, 10:10 am

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ ഓഫീസിലെ ജീവനക്കാരന് കൊവിഡ്. മുഖ്യമന്ത്രിയുടെ ഓഫീസ് അടച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ പെട്ട അംഗത്തിനാണ് കൊവിഡ് പിടിപെട്ടത്.

ഇന്നലെയാണ് ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം പുറത്തുവന്നത്. എന്നാല്‍ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ വസതിയില്‍ നിന്നാണ് ജോലി ചെയ്യുന്നത് എന്നതിനാല്‍ തന്നെ അദ്ദേഹത്തെ ക്വാറന്റൈന്‍ ചെയ്തിട്ടില്ല. ഓഫീസിലെ മറ്റു ജീവനക്കാരോടെല്ലാം ക്വാറന്റീനില്‍ പോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

3650 കൊവിഡ് കേസുകളാണ് തെലങ്കാനയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച മാത്രം 154 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 14 പേരാണ് മരണപ്പെട്ടത്.

ഇന്നലെ മരണപ്പെട്ടവരില്‍ ഒരാള്‍ മാധ്യമപ്രവര്‍ത്തകനാണ്. തെലുങ്ക് ചാനലാണ് ടിവി 5 ലെ ജീവനക്കാരനായ ഡി. മനോജ് എന്നയാളാണ് മരണപ്പെട്ടത്. നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും ഇവിടെ കൊവിഡ് പിടിപെട്ടിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ